മുഖ്യമന്ത്രി നാടന് പട്ടിയെ പോലെ പ്രധാനമന്ത്രിക്ക് മുന്പില് തല താഴ്ത്തി നില്ക്കുന്നു;കെ സുധാകരന്

കല്പ്പറ്റയില് സമരാഗ്നി യാത്രയില് സംസാരിക്കുകയായിരുന്നു കോണ്ഗ്രസ് നേതാവ്.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നാടന് പട്ടിയെ പോലെ പ്രധാനമന്ത്രിക്ക് മുന്പില് തല താഴ്ത്തി നില്ക്കുകയാണെന്ന് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് കെ സുധാകരന്. അടിമയെ പോലെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്പില് നില്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കല്പ്പറ്റയില് സമരാഗ്നി യാത്രയില് സംസാരിക്കുകയായിരുന്നു കോണ്ഗ്രസ് നേതാവ്.

മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ മുന്പില് തല ഉയര്ത്താന് കഴിയില്ല. മുഖ്യമന്ത്രി എന്തുകൊണ്ട് കേസുകളില് പ്രതിയാകുന്നില്ല. സംരക്ഷണം വേണമെങ്കില് നരേന്ദ്രമോദിയുടെ സ്നേഹവും പിന്തുണയും വേണമെന്നും സുധാകരന് പറഞ്ഞു.

ഒരുപാട് കേസില് പ്രതിയാണ് പിണറായി വിജയന്. പക്ഷെ ഇ ഡി പിണറായി വിജയനെതിരെ രംഗത്ത് വരുന്നില്ല. ബിജെപിയുമായി മുഖ്യമന്ത്രിക്ക് ധാരണയെന്നും സുധാകരന് കൂട്ടിച്ചേര്ത്തു.

To advertise here,contact us