തൃശ്ശൂർ: കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു. ഇടഞ്ഞ ആന പാപ്പാനെ കുടഞ്ഞെറിഞ്ഞു. ചീരംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന പാണഞ്ചേരി ഗജേന്ദ്രനാണ് ഇടഞ്ഞത്. ഉത്സവ ശേഷം വണ്ടിയിൽ കയറ്റാൻ കൊണ്ടുപോകും വഴിയാണ് സംഭവം. പാപ്പാൻ വാഴക്കുളം മണിയെ പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയെ പിന്നീട് തളച്ചു.
കൊച്ചിയിൽ പടക്കക്കടയിൽ ഉഗ്രസ്ഫോടനം
ആനയെ ഏറ്റെടുത്തതിന് ശേഷം വനം വകുപ്പിന്റെ അനുമതി വാങ്ങിയിട്ടാണ് ഉത്സവത്തിന് കൊണ്ട് വന്നത് എന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തിൽ വിശദമായ പരിശോധന വനം വകുപ്പ് നടത്തുണ്ട്. ആന ഉടമകളും ക്ഷേത്ര ഭാരവാഹികളും പ്രതികരിച്ചത് അനുമതി ലഭിച്ച ശേഷമാണ് ആനയെ എത്തിച്ചത് എന്നാണ്.
രണ്ടാഴ്ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് പാണഞ്ചേരി ഗജേന്ദ്രന് ഇടയുന്നത്. ജനുവരി 23 ന് പെലക്കാട് പയ്യൂർ മഹർഷികാവ് ക്ഷേത്രത്തിലും ആന ഇടഞ്ഞിരുന്നു. ഒരു പെട്ടിക്കട ആന തകർത്തു. വണ്ടിയിലേക്ക് കയറ്റാൻ പോകുന്നതിനിടയിൽ ആന തിരിഞ്ഞോടുകയായിരുന്നു. അന്ന് ആളപായം ഉണ്ടായിരുന്നില്ല.