ആന കര്ണാടക വനമേഖലയില്, കേരളത്തിന്റെ ജനവാസ മേഖലയില് ഇറങ്ങിയാലേ മയക്കുവെടിവെക്കൂ; വനംമന്ത്രി

രണ്ട് സംസ്ഥാനങ്ങള് ചേര്ന്നുണ്ടാവുന്ന പ്രശ്നങ്ങളില് ഒരു ഇന്റര് സ്റ്റേറ്റ് കോഡിനേഷന് കമ്മിറ്റി രൂപീകരിക്കും

മാനന്തവാടി: പടമല ചാലിഗദ്ദയില് മധ്യവയസ്കനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില് അവലോകന യോഗം ചേര്ന്ന് തീരുമാനങ്ങള് അറിയിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്. ആന കര്ണാടക വന മേഖയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും ജനവാസ മേഖലയില് തന്നെ തുടര്ന്നാലെ മയക്കുവെടി വെക്കേണ്ട സാഹചര്യമുള്ളെന്നും മന്ത്രി അറിയിച്ചു. രണ്ട് സംസ്ഥാനങ്ങള് ചേര്ന്നുണ്ടാവുന്ന പ്രശ്നങ്ങളില് ഒരു ഇന്റര് സ്റ്റേറ്റ് കോഡിനേഷന് കമ്മിറ്റി രൂപീകരിക്കുമെന്നും വയനാട്ടില് സ്പെഷ്യല് സെല് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ വിമര്ശനങ്ങള് കണക്കിലെടുത്ത് ഇത്തരം സംഭവങ്ങള് ഇനി ഉണ്ടാവുമ്പോള് എന്തൊക്കെ നടപടികള് പുതുതായി സ്വീകരിക്കാനാവും എന്ന് വനംവകുപ്പ് ഉദ്യാഗസ്ഥരുമായി ചര്ച്ച നടത്തി. ശക്തിപ്പെടുത്തേണ്ട കാര്യങ്ങളുണ്ടെന്നാണ് വിലയിരുത്തല്.

രണ്ട് സംസ്ഥാനങ്ങള് ചേര്ന്നുണ്ടാവുന്ന പ്രശ്നങ്ങളില് ഒരു ഇന്റര് സ്റ്റേറ്റ് കോഡിനേഷന് കമ്മിറ്റി രൂപീകരിക്കും. 15ന് അകം യോഗം ചേര്ന്ന് കമ്മിറ്റിയുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാവും. മറ്റൊന്ന് വയനാട്ടില് മൂന്ന് വനം ഡിവിഷന് ഉണ്ട്. ഇത് ഏകോപിപ്പിച്ച് ഒരു സ്പെഷ്യല് സെല് രൂപീകരിക്കും. നിലവില് വയനാട് ജില്ലക്ക് ഒരു ആര്ആര്ടിയാണ് ഉള്ളത്. രണ്ട് ആര്ആര്ടി കൂടി രൂപീകരിക്കും. 170 ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാരെ വയനാട്ടിലേക്ക് മാത്രം നല്കും.

അജീഷിന്റെ ജീവനെടുത്ത കാട്ടാന ചേലൂര് ആദിവാസി കോളനിക്ക് സമീപം; കുംകിയാനകളെത്തി

കര്ണാടക വന മേഖയിലേക്ക് ആന നീങ്ങിയിട്ടുണ്ട്. ജനവാസ മേഖലയില് തന്നെ തുടര്ന്നാലാണ് മയക്കുവെടി വെക്കേണ്ട സാഹചര്യമുള്ളത്. കര്ണാടക വന മേഖലയിലേക്ക് ആന പോയാല് കര്ണാടകയാണ് തീരുമാനം എടുക്കേണ്ടത്. കേരളത്തിന്റെ ജനവാസ മേഖലയില് ഇറങ്ങിയാലേ മയക്കുവെടിവെക്കൂ. കര്ണാടകയില് നിന്ന് മുന്നറിയിപ്പ് തീരുമാനം കിട്ടാന് വൈകി.

തൃശ്ശൂരിലും തിരുവനന്തപുരത്തും മാത്രമല്ല പ്രതീക്ഷ, ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് കെ സുരേന്ദ്രൻ

എന്നാല് ഇത് വിവാദ വിഷയം ആക്കാന് ഉദ്ദേശിക്കുന്നില്ല. ഇന്റര്സ്റ്റേറ്റ് കോര്ഡിനേഷന് കമ്മിറ്റി യോഗം ചേര്ന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. അതിന് ശേഷം തുടര്നടപടികള് ആലോചിക്കുമെന്നും വനംമന്ത്രി പറഞ്ഞു. വന്യജീവികള് ജനവാസ മേഖലയില് ഇറങ്ങുന്നത് തടയാന് രൂപീകരിച്ച പദ്ധതിക്ക് കേന്ദ്രസര്ക്കാര് പിന്തുണ ലഭിച്ചില്ലെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന് അനുമതി ആവശ്യപ്പെട്ടപ്പോള് അതും കേന്ദ്രസര്ക്കാര് നിഷേധിച്ചെന്നും മന്ത്രി പറഞ്ഞു.

To advertise here,contact us