ഗോത്ര വിഭാഗത്തില് നിന്ന് 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാര്; 170 പേര് ഉടന് വയനാട്ടിലേക്ക്

പരിശീലനം പൂര്ത്തിയാക്കിയവരില് നിന്ന് 170 പേരെ ഉടന് വയനാട്ടില് ഡ്യൂട്ടിക്കായി നിയോഗിക്കും.

തിരുവനന്തപുരം: ഗോത്രവര്ഗ വിഭാഗത്തില് പെട്ട 460 പേര് വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാരായി ചുമതലയേറ്റു. കേരള പൊലീസ് അക്കാദമിയില് 9 മാസത്തെ പരിശീലനം പൂര്ത്തിയാക്കിയ ശേഷമാണ് ഇവര് പുറത്തിറങ്ങിയത്. പരിശീലനം പൂര്ത്തിയാക്കിയവരില് നിന്ന് 170 പേരെ ഉടന് വയനാട്ടില് ഡ്യൂട്ടിക്കായി നിയോഗിക്കും.

വയനാട്ടില് കാട്ടാനയുടെ ആക്രമണത്തില് മധ്യവയസ്കന് കൊല്ലപ്പെട്ടതിനെ തുടര്ന്ന് കൂടുതല് ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാരെ നിയോഗിക്കുമെന്ന് വനംമന്ത്രി അറിയിച്ചിരുന്നു. പിഎസ്സി പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയിലൂടെ 481 പേരെ തിരഞ്ഞെടുക്കുകയും മൂന്ന് മാസത്തെ പൊലീസ് പരിശീലനവും ആറ് മാസത്തെ ഫോറസ്ട്രി പരിശീലനവും പൂര്ത്തിയാക്കിയാണ് ഇവര് പുറത്തിറങ്ങുന്നത്.

കര്ഷക മാര്ച്ച്; ഹരിയാനയിലെ ഏഴ് ജില്ലകളില് ഇന്റര്നെറ്റ് സേവനം താല്ക്കാലികമായി നിര്ത്തി

വന്യജീവി ആക്രമണം സംസ്ഥാനത്ത് രൂക്ഷമായ പശ്ചാത്തലത്തില് ഇവയെ നിയന്ത്രിക്കാന് ബീറ്റ് ഓഫീസര്മാര്ക്ക് പ്രത്യേക പരിശീലനം നല്കും. പരിശീലനം പൂര്ത്തിയാക്കിയവരില് 170 പേരെയാണ് വയനാട്ടില് നിയോഗിക്കുക.

To advertise here,contact us