വയനാട്ടിൽ വീണ്ടും റേഡിയോ കോളർ ഘടിപ്പിച്ച ആന

ക്ഷീര കർഷകരാണ് ആറ് മണിയോടെ കാട്ടാനയെ കണ്ടത്.

കൽപ്പറ്റ: വയനാട്ടിൽ റേഡിയോ കോളർ ഘടിപ്പിച്ച മറ്റൊരു കാട്ടാന കൂടി എത്തി. കൊയിലേരി താന്നിക്കൽ മേഖലയിലാണ് കാട്ടാനയെ കണ്ടത്. ക്ഷീര കർഷകരാണ് ആറ് മണിയോടെ കാട്ടാനയെ കണ്ടത്. ആന എത്തിയത് കൂടൽ കടവ് വനമേഖലയിൽ നിന്നാണ്. കർണാടക പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വനത്തിൽ വിട്ടയച്ച കാട്ടാനയെയാണ് താന്നിക്കൽ മേഖലയിൽ കണ്ടെത്തിയത്.

To advertise here,contact us