യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; അയൽവാസി പിടിയിൽ

വ്യക്തിവൈരാഗ്യമാണ് ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

ഇടുക്കി: യുവതിയെ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇടുക്കി ഉടുമ്പൻചോല പാറക്കലിലാണ് സംഭവം. ഷീല എന്ന യുവതിയെ അയൽവാസി ശശിയാണ് ആക്രമിച്ചത്. ഇന്ന് വൈകിട്ട് 3.30നാണ് സംഭവം. വ്യക്തിവൈരാഗ്യമാണ് ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി ശശി ഉടുമ്പൻചോല പൊലീസിന്റെ പിടിയിലായി. ഷീലയെ നെടുങ്കണ്ടത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പണം ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി; അഡ്വ ബി എ ആളൂരിനെതിരെ യുവതിയുടെ പരാതി

To advertise here,contact us