പുതിയ വൈദ്യുതി കണക്ഷനുകൾക്ക് ചെലവേറും; 10% വരെ വർധനയ്ക്ക് അനുമതി

പോസ്റ്റ് സ്ഥാപിക്കാനും മീറ്റർ മാറ്റാനും അധിക തുക ചെലവാകും.

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷനുകള് എടുക്കാന് ഇനി ചെലവ് ഏറും. വൈദ്യുതി കണക്ഷന് അടയ്ക്കേണ്ട തുകയിൽ 10% വരെ വർധനയ്ക്ക് അനുമതി. കെഎസ്ഇബിയുടെ 42 സേവനങ്ങൾക്കാണ് നിരക്ക് കൂട്ടാൻ അനുമതി നല്കിയിരിക്കുന്നത്. പോസ്റ്റ് സ്ഥാപിക്കാനും മീറ്റർ മാറ്റാനും അധിക തുക ചെലവാകും.

മീറ്റർ മാറ്റാൻ സിംഗിള് ഫേസ് മീറ്ററിന് 299 രൂപയും ത്രീ ഫേസ് മീറ്ററിന് 395 രൂപയും കൂട്ടാനാണ് തീരുമാനം. കെഎസ്ഇബിയുടെ ആവശ്യം വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു. 2018 ന് ശേഷം നിരക്കുകളിൽ വർധന വരുത്തിയിരുന്നില്ല. കാലാനുസൃതമായ വർധന മാത്രമാണ് വരുത്തിയതെന്ന് കെഎസ്ഇബി അറിയിച്ചു.

To advertise here,contact us