താമര വരച്ച് സുരേഷ് ഗോപി; തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

മതിലിൽ താമര വരച്ച ശേഷം രാജ്യത്താകെ താമര തരംഗം ആഞ്ഞടിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. പേര് എഴുതാതെ ചിഹ്നം മാത്രം വരയ്ക്കുകയായിരുന്നു.

തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ തൃശൂരിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സുരേഷ് ഗോപി. മതിലിൽ താമര വരച്ച ശേഷം രാജ്യത്താകെ താമര തരംഗം ആഞ്ഞടിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. പേര് എഴുതാതെ ചിഹ്നം മാത്രം വരയ്ക്കുകയായിരുന്നു.

സുരേഷ് ഗോപി തന്നെയാണ് തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥി എന്നാണ് സൂചന. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഔപചാരിക തുടക്കമാണ് ഇന്ന് ചിത്രം വരച്ച് സുരേഷ് ഗോപി നിർവ്വഹിച്ചത്. തൃശൂർ വലിയാലക്കൽ ആയിരുന്നു സുരേഷ് ഗോപി ചുവരിൽ താമര വരച്ചത്. താമരയുടെ ചെറിയൊരു ഭാഗം മതിലിൽ വരച്ചു. താമര പൂർത്തിയാക്കാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. രാജ്യമൊട്ടാകെ ഉണ്ടാകുന്ന താമര തരംഗം തൃശൂരിലും പ്രതിഫലിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

തൃശൂർ ലോക്സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിലാണ് ബിജെപി ചുവരെഴുത്ത് തുടങ്ങിയത്. സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് ഇപ്പോൾ വരയ്ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പേര് എഴുതി ചേർക്കും. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് തൃശൂരിലെ ബിജെപി പ്രവർത്തകർ.

To advertise here,contact us