മോദി ഒബിസിക്കാരനായല്ല ജനിച്ചത്, ജനങ്ങളെ കബളിപ്പിക്കുന്നു: രാഹുൽ ഗാന്ധി

'മോദി ജനിച്ചത് ഒബിസി വിഭാഗത്തിലാണ്. തെലി എന്ന സമുദായത്തിലാണ് മോദി ജനിച്ചത്'

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഭാഗത്തിൽപ്പെട്ടയാളല്ലെന്നും ഇത്രകാലം അങ്ങനെ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കുമ്പോഴാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

'തെലി എന്ന സമുദായത്തിലാണ് മോദി ജനിച്ചത്. ജാതി സെൻസസ് നടത്താൻ മോദി തന്റെ ജീവിതകാലത്ത് സമ്മതിക്കില്ല, കാരണം അദ്ദേഹം ഒബിസിയിലല്ല ജനിച്ചത്, ജനറൽ വിഭാഗത്തിലാണ്'. രാഹുൽ ഗാന്ധി പറഞ്ഞു.

യുപിയില് എന്ഡിഎക്ക് 80ല് 72 സീറ്റ്, ഇന്ഡ്യ മുന്നണിക്ക് എട്ട്സീറ്റ്;ഇന്ഡ്യ ടുഡേ സര്വേ ഫലം

രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഒഡീഷയിൽ പര്യടനം പൂർത്തിയാക്കി ഛത്തീസ്ഗഡിലേക്ക് പ്രവേശിക്കും. 2023 അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി ഛത്തീസ്ഗഡിലെത്തുന്നത്.

To advertise here,contact us