തൃശ്ശൂർ റൂറൽ പൊലീസിൽ മെഡിക്കൽ അവധിക്ക് നിയന്ത്രണം

അവധിയെടുക്കുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉത്തരവ്

തൃശ്ശൂർ: തൃശ്ശൂർ റൂറൽ പൊലീസിൽ മെഡിക്കൽ അവധി എടുക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ്. അവധിയുടെ കാരണം സത്യമാണോ എന്നറിയാൻ എസ്എച്ച്ഒമാർ അന്വേഷണം നടത്തണമെന്നും ഉത്തരവ്. എസ്എച്ച്ഒമാരുടെ ശുപാർശ ഇല്ലാതെ മെഡിക്കൽ അവധി നൽകരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. തൃശ്ശൂർ റൂറൽ എസ്പി നവനീത് ശർമയുടേതാണ് ഉത്തരവ്. അവധിയെടുക്കുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉത്തരവ്.

ആരെയും തോൽപ്പിക്കാനല്ല സമരം; ചിലർക്ക് ലാളനം ചിലർക്ക് പീഡനം എന്നതാണ് കേന്ദ്ര നിലപാട്: മുഖ്യമന്ത്രി

ഒരു സ്റ്റേഷനിൽ നിന്ന് തന്നെ കൂടുതൽ പേർ അവധിക്ക് അപേക്ഷിക്കുന്ന പ്രവണതയാണുള്ളത്. അതേ സ്റ്റേഷനിൽ ഉള്ളവർ തന്നെ കൂടുതലും മെഡിക്കൽ അവധിയിലുമാണ്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പരമാവധി അവധി കുറയ്ക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്.

'വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ല. അങ്ങനെ തന്നെ മുന്നോട്ടുപോവും': എംവി ഗോവിന്ദൻ

10 ദിവസത്തിൽ കൂടുതൽ അവധി വേണ്ടവർ വ്യക്തമായ കാരണം ബോധിപ്പിക്കണം. ലീവിന് അപേക്ഷിച്ചാലുടൻ എസ്എച്ച്ഒമാർ അന്വേഷണം നടത്തണമെന്നും ഉത്തരവിലുണ്ട്. അതിനാൽ വിഷയം സത്യമല്ലാത്ത സാഹചര്യത്തിൽ അവധി അനുവദിക്കില്ല. അവധിയെടുക്കാനുള്ള കാരണം സത്യമല്ലെങ്കിൽ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

To advertise here,contact us