കണ്ണൂര് പഴയങ്ങാടിയില് പാചക വാതക ടാങ്കര് ലോറി മറിഞ്ഞു

അപകടത്തെ തുടര്ന്ന് പഴയങ്ങാടി വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്

കണ്ണൂര്: പഴയങ്ങാടിയില് പാചക വാതക ടാങ്കര് ലോറി മറിഞ്ഞ് അപകടം. മംഗലാപുരത്ത് നിന്നും വരികയായിരുന്ന ടാങ്കറാണ് പഴയങ്ങാടി പാലത്തിന് മുകളില് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാതക ചോര്ച്ചയില്ല. അപകടത്തെ തുടര്ന്ന് പഴയങ്ങാടി വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.

ബുധനാഴ്ച്ച പുലര്ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഒരു കാറിലും ട്രാവലറിലും നിയന്ത്രണം വിട്ട ലോറി ഇടിച്ചു. ലോറി ഡ്രൈവര്ക്കും ട്രാവലറില് സഞ്ചരിക്കുകയായിരുന്ന എട്ട് പേര്ക്ക് നിസാര പരിക്കുണ്ട്. അപകടത്തെ തുടര്ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.

To advertise here,contact us