ആലപ്പുഴ: പ്രസവ നിർത്തൽ ശാസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കിടെയാണ് ആശ ഗുരുതരാവസ്ഥയിലായത്. സംഭവത്തിൽ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു.
സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങിയിരിക്കുകയാണ് ബന്ധുക്കൾ. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് ആശയുടെ ശസ്ത്രക്രിയ നടന്നത്. ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് ആശ മരിച്ചത്. പോസ്റ്റുമോര്ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.
രാമക്ഷേത്ര പ്രതിഷ്ഠ: അയോധ്യയില് കനത്ത സുരക്ഷ; ഡല്ഹിയിലും അതീവ ജാഗ്രത നിർദ്ദേശം