തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ബില്ലിൽ ഒപ്പിടുന്നതിൽ കാലതാമസം വന്നിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനങ്ങളിൽ നിന്നും ലഭിച്ച പരാതി സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. രാജ്ഭവനിലെ താത്കാലിക ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലും ഗവർണർ പ്രതികരിച്ചു. രാജ്ഭവൻ അല്ല ജോലിക്ക് ആളെ വെക്കുന്നത്, സംസ്ഥാന സർക്കാർ ആണ്. ആത്മഹത്യയിൽ താൻ മറുപടി പറയേണ്ട കാര്യമില്ല. എല്ലാ ജീവനക്കാരെയും നിയമിക്കുന്നത് സർക്കാരാണ്. എല്ലാപരാതികളും സർക്കാർ അന്വേഷിക്കട്ടെ. സർക്കാർ മാധ്യമങ്ങൾക്ക് നിൽക്കുന്ന വിവരം രാജ്ഭവനെ അറിയിച്ചിരുന്നെങ്കിൽ നടപ്പടി എടുക്കാൻ എളുപ്പമായിരുന്നുവെന്നും ഗവർണർ വ്യക്തമാക്കി.
12 വർഷമായി രാജ്ഭവനിലെ ഗാർഡനിൽ ജോലി ചെയ്തുവരികയായിരുന്ന ആദിവാസി യുവാവ് വിജേഷ് കാണി കഴിഞ്ഞ മാസം ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് മരിച്ചിരുന്നു. ബൈജുവും അശോകനും ചേർന്ന് വിജേഷിന് നേർക്ക് നിരന്തരം ജാതിയധിക്ഷേപം നടത്തിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നാലുമാസം മുൻപ് അശോകൻ അകാരണമായി വിജേഷിനെ മർദിച്ചെന്നും മർദനത്തെത്തുടർന്ന് വിജേഷിന് ദിവസങ്ങളോളം ശാരീരികാസ്വസ്ഥതകൾ നേരിട്ടെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.