പ്രധാനമന്ത്രിക്ക് കേരളത്തിൽ ഇന്ന് തിരക്കിട്ട പരിപാടികൾ; രാവിലെ ഗുരുവായൂരിലെത്തും

ക്ഷേത്ര ദർശനത്തിനു ശേഷം നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് കേരളത്തിൽ നിരവധി പരിപാടികൾ. ഏഴ് മണിയോടെ പ്രധാനമന്ത്രി ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ ഇറങ്ങും. കാർമാർഗം ഗുരുവായൂർ ക്ഷേത്രം ഗസ്റ്റ് ഹൗസിൽ എത്തും. ഏഴരയോടെ ക്ഷേത്ര ദർശനത്തിനായി പുറപ്പെടും .

ക്ഷേത്ര ദർശനത്തിനു ശേഷം നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. 9.45 ഓടെ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. ഹെലികോപ്ററർ മാർഗം പോകുന്ന പ്രധാനമന്ത്രി വലപ്പാട് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ഇറങ്ങും. തുടർന്ന് കാർമാർഗം ക്ഷേത്രത്തിൽ എത്തും ഒരു മണിക്കൂർ ക്ഷേത്രത്തിലുണ്ടാകും. 11.15 ഓടെ ക്ഷേത്രത്തിൽ നിന്ന് മടങ്ങും.. ഹെലികോപ്റ്റർ മാർഗം കൊച്ചിയിലേക്ക് തിരിക്കും.

ഇന്നലെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കൊച്ചിയിലെ റോഡ് ഷോയ്ക്ക് ശേഷം എക്സിൽ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനായി. ചില കാഴ്ചകൾ പങ്കുവയ്ക്കുന്നു', എന്നായിരുന്നു എക്സിൽ മോദിയുടെ മലയാളത്തിലുള്ള കുറിപ്പ്.

മഹാരാജാസ് കോളേജ് ഗ്രൗണ്ടില് നിന്നും ഗസ്റ്റ് ഹൗസ് വരെയായിരുന്നു നരേന്ദ്ര മോദിയുടെ റോഡ് ഷോ. മഹാരാജാസ് ഗ്രൗണ്ട് മുതൽ ഗസ്റ്റ് ഹൗസ് വരെയുള്ള റോഡിൻ്റെ ഇരുഭാഗത്തുമായി നിരവധി ബിജെപി പ്രവർത്തകരാണ് തടിച്ച് കൂടിയത്. മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും ബിജെപി പ്രവർത്തകർ മോദിയെ അഭിവാദ്യം ചെയ്തു. ഈ ചിത്രങ്ങൾ അടക്കം പങ്കുവച്ചായിരുന്നു മോദിയുടെ എക്സ് പോസ്റ്റ്.

To advertise here,contact us