വണ്ടിപ്പെരിയാര് പെണ്കുട്ടിയുടെ കുടുംബത്തെ ആക്രമിച്ച സംഭവം; പാൽ രാജിനെ സബ് ജയിലിലേക്ക് മാറ്റി

പീരുമേട് കോടതിയാണ് റിമാൻ്റ് ചെയ്തത്.

icon
dot image

ഇടുക്കി: വണ്ടിപ്പെരിയാറിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച സംഭവത്തിൽ റിമാൻ്റ് ചെയ്ത പ്രതി പാൽ രാജിനെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി. പീരുമേട് കോടതിയാണ് റിമാൻ്റ് ചെയ്തത്.

പാൽ രാജിനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് കുടുംബം പ്രതികരിച്ചിരുന്നു. ആക്രമണം കരുതി കൂട്ടിയല്ല, സ്വയം രക്ഷയ്ക്ക് വേണ്ടി ചെയ്തതാണ്. ഇരയുടെ കുടുംബം തങ്ങളെ തുടർച്ചയായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതി പാൽരാജിന്റെ കയ്യിലുണ്ടായിരുന്നത് കത്തിയായിരുന്നില്ല. തയ്യൽ തൊഴിലുമായി ബന്ധപ്പെട്ട ഉപകരണമായിരുന്നുവെന്നും കുടുംബം അറിയിച്ചു. സർക്കാർ സുരക്ഷയൊരുക്കണമെന്ന് കുടുംബം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വണ്ടിപ്പെരിയാര് പെണ്കുട്ടിയുടെ കുടുംബത്തെ ആക്രമിച്ച സംഭവം; കരുതികൂട്ടിയല്ലെന്ന് പ്രതിയുടെ കുടുംബം

അതേസമയം പാൽരാജാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് പൊലീസ് അറിയിച്ചത്. കുട്ടിയുടെ പിതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയിരുന്നു ആക്രമണമെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വണ്ടിപ്പെരിയാറില് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്കുട്ടിയുടെ അച്ഛൻ്റെ പരിക്ക് ഗൗരവമുള്ളതാണ്. അച്ഛന്റെ കാലിനും തലയ്ക്കും പരിക്കുണ്ട്. മുത്തച്ഛൻ്റെ കൈകൾക്കാണ് പരിക്കേറ്റത്. അച്ഛന്റെ വലതുകാലിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. മുത്തച്ഛൻ്റെ കൈകൾക്കാണ് പരിക്കേറ്റത്. തലയ്ക്കും അടിയേറ്റിരുന്നു.

To advertise here,contact us
To advertise here,contact us
To advertise here,contact us