'പിണറായി വിജയന്റെ ഭരണം ജനങ്ങള്ക്ക് മടുത്തു'; മറിയക്കുട്ടി ബിജെപി വേദിയില്

സമരം ചെയ്തവരെ തല്ലിയ പൊലീസുകാര്ക്ക് ജനം മാര്ക്കിട്ടിട്ടുണ്ടെന്ന് മറിയക്കുട്ടി

icon
dot image

തൃശ്ശൂര്: മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനുമെതിരെ രൂക്ഷ വിമര്ശനവുമായി സാമൂഹിക പെന്ഷന് സമരത്തിലൂടെ ശ്രദ്ധേയയായ മറിയക്കുട്ടി. പിണറായി വിജയന്റെ ഭരണം ജനങ്ങള്ക്ക് മടുത്തെന്നും ഈ ഭരണത്തെ കേരളം കടലില് മുക്കുമെന്നും മറിയക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ മോര്ച്ച ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്നപരിപാടിയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മറിക്കുട്ടി.

സമരം ചെയ്തവരെ തല്ലിയ പൊലീസുകാര്ക്ക് ജനം മാര്ക്കിട്ടിട്ടുണ്ട്. പിണറായി വിജയന്റെ ഗുണ്ടകള്ക്ക് പൊലീസ് ഉമ്മ നല്കും. മറ്റുള്ളവരുടെ തലതല്ലിപൊളിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില് തൃശ്ശൂരില് സുരേഷ് ഗോപിയെ വിജയിപ്പിച്ചാല് നാട് രക്ഷപ്പെടുമെന്നും മറിയക്കുട്ടി പറഞ്ഞു.

നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയെ കസ്റ്റഡിയിലെടുത്തു

ഇവിടുത്തെ ജനങ്ങള്ക്ക് അരി കിട്ടുന്നില്ല. പെന്ഷന് കിട്ടുന്നില്ല. പഠിച്ച കുട്ടികള്ക്ക് ജോലി കിട്ടുന്നില്ല. പ്രധാനമന്ത്രി മോദിയാണ് അരി തരുന്നത്. പിണറായി വിജയന്റെ ഗുണ്ടകള്ക്കാണ് ഇവിടെ ജോലി കിട്ടുന്നത്. സിപിഐഎം ഒഴികെ ആര് വിളിച്ചാലും താന് അവരുടെ വേദികളില് പോകുമെന്നും മറിയക്കുട്ടി പറഞ്ഞു.

To advertise here,contact us
To advertise here,contact us
To advertise here,contact us