ഗതാഗത നിയന്ത്രണം; മാനവീയം വീഥിയിൽ പുതിയ മാർഗ നിർദേശങ്ങളുമായി പൊലീസ്

നഗരസഭ മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

തിരുവനന്തപുരം: തലസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവിയം വീഥിയിൽ പുതിയ മാർഗ നിർദേശങ്ങളുമായി പൊലീസ്. മാനവീയം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപെടുത്തി. ഞായറാഴ്ചകളിൽ ഗതാഗത നിരോധനമുണ്ടാകും. നഗരസഭ മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാത്രി 7.30 മുതൽ പുലർച്ചെ 5.30വരെ ഗതാഗത നിയന്ത്രണമുണ്ടാകും. സ്ഥിരമായി പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് രജിസ്ടേഷൻ സൗകര്യം ഒരുക്കും. ഇക്കാര്യങ്ങളുടെ മേൽനോട്ടം പൊലീസും ജില്ലാ ഭരണകൂടവും വഹിക്കും. പോർട്ടലിന്റെ ഉദ്ഘാടനം ഈ മാസം 28ന് നടക്കും.

സെനറ്റ് നിയമനത്തിൽ സംഘപരിവാര് അനുകൂലികളെ ഉള്പ്പെടുത്തുന്നതിനെ എതിർക്കുന്നില്ല: കെ സുധാകരൻ

പകൽ സമയം മാനവീയം വീഥി വഴി യാത്രചെയ്യുന്ന വാഹനങ്ങളുടെ പരമാവധി വേഗത 20 കിലോമീറ്ററായി നിയന്ത്രിക്കാനും തീരുമാനമെടുത്തു. പകൽ സമയങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിൽ ആ ദിവസം റോഡ് മുഴുവൻ ബ്ലോക്ക് ചെയും. ഫീസ് ചുമത്തിയാകും വിവിധ സേവനങ്ങൾ ലഭ്യമാക്കുക. നഗരസഭയ്ക്കും ഡിടിപിസിക്കുമാണ് ഇത് സംബന്ധിച്ച ചുമതല. മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മീഷ്ണർ എന്നുവരും പങ്കെടുത്തു.

കൊതുകിനെ നശിപ്പിക്കാനുള്ള കീടനാശിനി ഉള്ളില് ചെന്ന് ഒന്നര വയസ്സുകാരി മരിച്ചു

മാനവീയം വീഥിയിൽ സംഘർഷ സാഹചര്യങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ വരുന്നത്. കലാപരിപാടിക്കിടെ കൂട്ടത്തല്ലുണ്ടായ സാഹചര്യത്തിൽ മാനവീയത്തിൽ നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.

To advertise here,contact us