കൊതുകിനെ നശിപ്പിക്കാനുള്ള കീടനാശിനി ഉള്ളില് ചെന്ന് ഒന്നര വയസ്സുകാരി മരിച്ചു

കുട്ടിയുടെ ശരീരത്തിനുള്ളിലേക്ക് അബദ്ധത്തില് കീടനാശിനി എത്തുകയായിരുന്നു

കാസര്കോട്: കൊതുകിനെ നശിപ്പിക്കാന് ഉപയോഗിക്കുന്ന കീടനാശിനി ഉള്ളില് ചെന്ന് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. കാസര്കോട് കല്ലുരാവി ബാവ നഗര് സ്വദേശികളായ അന്ഷിഫ, റംഷീദ് ദമ്പതികളുടെ മകള് ജസായാണ് മരിച്ചത്.

കുട്ടിയുടെ ശരീരത്തിനുള്ളിലേക്ക് അബദ്ധത്തില് കീടനാശിനി എത്തുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. ആശുപത്രിയില് ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

To advertise here,contact us