'അക്രമങ്ങളിൽ ഒന്നാം പ്രതി മുഖ്യമന്ത്രി, കൂട്ട് ക്രിമിനൽ ഗുണ്ടകൾ'; വി ഡി സതീശൻ

'കേരളം അനാഥമായി. ഇവിടെ സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ മന്ത്രിമാർ ടൂർ നടത്തുന്നു. ധനമന്ത്രി എവിടെ'?. രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്.

കൊച്ചി: നവകേരള സദസ്സിനിടെ ഉണ്ടായ ആക്രമസംഭവങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മറൈൻ ഡ്രൈവിലുണ്ടായ കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണ്. മാരകായുധങ്ങൾ പുറത്ത് ഇട്ടാണ് മുഖ്യമന്ത്രിക്ക് വണ്ടികൾ എസ്കോർട്ട് പോവുന്നതെന്നും ക്രിമിനൽ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ടെന്നും വി ഡി സതീശൻ ആരോപിച്ചു. അക്രമങ്ങളിൽ മുഖ്യമന്ത്രിയെ പ്രതി ചേർത്ത് കേസ് എടുക്കണമെന്നാണ് സതീശന്റെ ആവശ്യം.

സിപിഐഎം പ്രവർത്തകനെ ആക്രമിച്ചതിനെയും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്യുന്നു. സിപിഐഎം പ്രവർത്തകനെ നിലത്തിട്ട് ചവിട്ടി. ഇതും മുഖ്യമന്ത്രി ന്യായീകരിക്കുന്നുവെന്നും സതീശന് പറഞ്ഞു. ഇവിടെ മഹാരാജാവിന്റെ എഴുന്നള്ളത്ത് നടത്തുകയാണെന്ന് പരിഹസിച്ചു.

സജി ചെറിയാൻ വായ പോയ കോടാലിയാണ്. സജി ചെറിയാനെക്കൊണ്ട് മുഖ്യമന്ത്രി പറയിപ്പിക്കുകയാണ്. നാട്ടുകാരുടെ ചിലവിൽ സ്റ്റേജ് കെട്ടി ആഘോഷിക്കുന്നു. കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മന്ത്രിമാർ ടൂർ നടത്തുന്നു. കേരളം അനാഥമായി. ധനമന്ത്രി എവിടെയാണ്?'. പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഏറെ പ്രിയപ്പെട്ട പുളിഞ്ചുവട്ടിൽ ഇനി അന്ത്യവിശ്രമം; ചിതയിലമർന്ന് പ്രിയ സഖാവ്; കാനത്തിന് വിട

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയ്ക്കെതിരായ കേസിനെക്കുറിച്ചും സതീശൻ സൂചിപ്പിച്ചു. കുറ്റം ചെയ്യുന്നവർക്ക് എതിരെ അല്ല, മാധ്യമ പ്രവർത്തകർക്ക് എതിരെയാണ് കേസ് എടുക്കുന്നത്'. എസ്എഫ്ഐ മുന് നേതാവ് വിദ്യ പ്രതിയായ കേസില് കുറ്റപത്രം നല്കാതെ വേണ്ടപെട്ടവരെ സര്ക്കാര് സംരക്ഷിക്കുകയാണെന്നും വിഡി സതീശന് ആരോപിച്ചു.

To advertise here,contact us