ഏറിലേക്ക് പോയാൽ നടപടികളിലേക്ക് കടക്കും, അപ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ല: മുഖ്യമന്ത്രി

'ചിലർ കരിങ്കൊടി കാണിക്കുന്നു, എന്താണീ കോപ്രായമെന്ന രീതിയിൽ നാട്ടുകാർ അവരെ അവഗണിച്ചു'

കൊച്ചി: വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞതിൽ കെ എസ് യുവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഏറിലേക്കൊക്കെ പോയാൽ അതിന്റേതായ നടപടികളിലേക്ക് കടക്കും, അപ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലർ കരിങ്കൊടി കാണിക്കുന്നു, എന്താണീ കോപ്രായമെന്ന രീതിയിൽ നാട്ടുകാർ അവരെ അവഗണിച്ചു. ഇന്ന് ബസിന് നേരെ ചെരിപ്പേറുണ്ടായി. എന്താണിവരുടെ പ്രശ്നമെന്നാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കറുത്ത ചെരിപ്പെറിഞ്ഞ് കെ എസ് യു

യുഡിഎഫ് എന്തിനാണീ പരിപാടി ബഹിഷ്കരിച്ചതെന്ന് അവർക്ക് തന്നെ അറിയില്ല. നവകേരളത്തിന്റെ ഏത് ഭാഗത്തോടാണ് അവർക്ക് യോജിക്കാൻ കഴിയാത്തത്? നാട് നന്നാകണമെന്ന് എല്ലാവരും ആഗ്രഹിക്കും. അത് വേണ്ടെന്നാണ് ഒരു കൂട്ടരുടെ ആഗ്രഹം. ഏതെങ്കിലും ഘട്ടത്തിൽ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളെ തുറന്നു കാട്ടാൻ കോൺഗ്രസിന് കഴിഞ്ഞോ? കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്രനയത്തോട് യുഡിഎഫ് മാനസികമായി യോജിച്ചു പോകുന്നു. നവകേരള സദസ് ബഹിഷ്കരിച്ചവർ 2021 ന് ശേഷം ബഹിഷ്കരിക്കാത്ത എന്ത് പരിപാടിയുണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു.

To advertise here,contact us