അയ്യപ്പ ഭക്തൻമാരോട് സർക്കാരിന് പക, ദേവസ്വം ബോർഡിന് കാണിക്ക വഞ്ചിയിൽ മാത്രമാണ് കണ്ണ്; കെ സുരേന്ദ്രൻ

'പമ്പ മുതൽ സന്നിധാനം വരെ ഞെങ്ങി ഞെരുങ്ങിയാണ് ഭക്തർ കടന്നുപോകുന്നത്'

തിരുവനന്തപുരം: അയ്യപ്പഭക്തരോടുള്ള സംസ്ഥാന സർക്കാരിന്റെ പക തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സന്നിധാനത്തും പമ്പയിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് കാരണം നരകയാതനയാണ് തീർത്ഥാടകർക്ക് സഹിക്കേണ്ടി വരുന്നത്. തിരക്ക് നിയന്ത്രിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സംവിധാനവും ശബരിമലയിൽ ഇല്ല. കുഞ്ഞു മാളികപ്പുറം അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണ് മരിച്ചത് ഏറെ സങ്കടപ്പെടുത്തുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ശബരിമല ദര്ശനം ഒരു മണിക്കൂര് വര്ധിപ്പിക്കും; വൈകീട്ട് മൂന്നിന് നട തുറക്കും

ഈ മണ്ഡലകാലത്ത് ശബരിമലയിൽ ആവശ്യമായ ഒരു മുന്നൊരുക്കവും സർക്കാർ നടത്തിയിട്ടില്ലെന്ന് ബിജെപി മുന്നറിയിപ്പ് നൽകിയിരുന്നു. പമ്പ മുതൽ സന്നിധാനം വരെ ഞെങ്ങി ഞെരുങ്ങിയാണ് ഭക്തർ കടന്നുപോകുന്നത്. കുടിവെള്ളം പോലും അയ്യപ്പൻമാർക്ക് വിതരണം ചെയ്യാനുള്ള സംവിധാനം അധികൃതർ ഒരുക്കിയിട്ടില്ല. മാളികപ്പുറങ്ങൾക്ക് ശുചിമുറിയോ വസ്ത്രം മാറാനുള്ള കേന്ദ്രങ്ങളോ സർക്കാർ തയ്യാറാക്കിയിട്ടില്ല. കോടികൾ വരുമാനം വരുന്ന ശബരിമലയെ അവഗണിക്കുന്നതിന് പിന്നിൽ പിണറായി സർക്കാരിന്റെ രാഷ്ട്രീയ താത്പര്യമാണെന്ന് വ്യക്തമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആരോപിച്ചു.

ശബരിമലയിലെ തിരക്കും പ്രശ്നങ്ങളും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് പ്രതിപക്ഷ നേതാവ്

സ്വാമിമാരോട് പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന സ്വാമിമാരോട് വളരെ മോശമായാണ് പലപ്പോഴും പൊലീസ് പെരുമാറുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. വിശ്രമകേന്ദ്രങ്ങളോ ആരോഗ്യ സംവിധാനങ്ങളോ ഒന്നുമില്ലാത്ത അവസ്ഥയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കാണിക്ക വഞ്ചിയിൽ മാത്രമാണ് കണ്ണ്. ദേവസ്വം ബോർഡ് അയ്യപ്പൻമാരോടുള്ള ഉത്തരവാദിത്തം നിറവേറ്റണം. ആചാരലംഘനം നടത്തി ശബരിമലയെ തകർക്കാനുള്ള ശ്രമം അയ്യപ്പഭക്തർ പരാജയപ്പെടുത്തിയതാണ് പിണറായി സർക്കാരിന്റെ പകയ്ക്ക് കാരണമെന്ന് വ്യക്തമാണ്. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

To advertise here,contact us