വയനാട്ടിൽ കടുവ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു, മൃതദേഹം ഭക്ഷിച്ച നിലയിൽ

വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് (36) ആണ് മരിച്ചത്. ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സുൽത്താൻ ബത്തേരി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് (36) ആണ് മരിച്ചത്. ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

ഇരുവഴിഞ്ഞിപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

കടുവയുടെ സാന്നിധ്യം കണ്ടതിനെത്തുടർന്ന് പ്രദേശത്തെ ജനങ്ങൾ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തോട്ടം തൊഴിലാളികളും ക്ഷീരകർഷകരും കൂടുതലായുള്ള പ്രദേശത്ത് നിരവധി പേര് കടുവയെ നേരിൽക്കണ്ടിട്ടുണ്ട്. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചിരുന്നു. ഇവർ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടയിലാണ് ഈ ദാരുണസംഭവം ഉണ്ടായിരിക്കുന്നത്.

To advertise here,contact us