പിസി ജോർജ് പത്തനംതിട്ടയിൽ മത്സരിക്കുമോ?; എൻഡിഎയുമായി സഹകരിക്കാൻ ജനപക്ഷം സെക്കുലര് പാർട്ടി

കോട്ടയത്ത് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ധാരണയായത്

കോട്ടയം: എൻഡിഎയുമായി സഹകരിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനവുമായി പി സി ജോർജിൻ്റെ ജനപക്ഷം സെക്കുലര് പാർട്ടി. കോട്ടയത്ത് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ധാരണയായത്.

ബിജെപി, എൻഡിഎ നേതൃത്വവുമായി തുടർ ചർച്ചകൾക്കായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പിസി ജോർജ് മത്സരിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു.

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില് എന്ഡിഎ സ്ഥാനാര്ത്ഥിയായി പി സി ജോര്ജെത്തുമെന്ന അഭ്യൂഹങ്ങള് ഉണ്ടായിരുന്നു. ജനപക്ഷം ബിജെപി സഖ്യത്തിന്റെ ഭാഗമാവുമെന്ന് പ്രഖ്യാപിച്ചതോടെ ഇതിനുള്ള സാധ്യതയേറിയിരിക്കുകയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില് ബിജെപിക്ക് പത്തനംതിട്ട മണ്ഡലത്തില് മികച്ച വോട്ട് നേടാന് കഴിഞ്ഞെങ്കിലും വിജയിക്കാന് കഴിഞ്ഞിരുന്നില്ല. ക്രൈസ്തവ വോട്ടര്മാരെ ആകര്ഷിക്കാന് കഴിയുന്ന സ്ഥാനാര്ത്ഥി വന്നാല് മാത്രമേ മണ്ഡലത്തില് വിജയിക്കാന് കഴിയൂ എന്ന വിലയിരുത്തല് ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പി സി ജോര്ജെന്ന പേരും പരിഗണിക്കുന്നത്.

To advertise here,contact us