ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 16 പേരിൽ നിന്നും തട്ടിയത് അഞ്ച് ലക്ഷം

പല ജില്ലകളിൽ നിന്നുളളവരില് നിന്നാണ് ഷംസീർ പണം തട്ടിയെടുത്തത്

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി. ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കാക്കനാടുള്ള യൂറോ ഫ്ലൈ ഹോളിഡെയ്സ് ഉടമ ഷംസീർ 16 പേരിൽ നിന്നും അഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇയാൾ ഒളിവിലാണ്.

ആലപ്പുഴയില് പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ തലയ്ക്ക് അടിച്ചു; പ്രതി കസ്റ്റഡിയില്

ഇന്ന് വിദേശത്ത് പോകുന്നതിനായി 16 പേരും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്നാണ് ചതിക്കപ്പെട്ടതായി മനസ്സിലായത്. ഇവര്ക്ക് വിസയും ടിക്കറ്റും നേരത്തെ ഇവർക്ക് ലഭിച്ചിരുന്നു. പല ജില്ലകളിൽ നിന്നുളളവരില് നിന്നാണ് ഷംസീർ പണം തട്ടിയെടുത്തത്. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്തു. നിലവില് സ്ഥാപനത്തിലെ മൂന്ന് സ്റ്റാഫുകളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

To advertise here,contact us