കാനം രാജേന്ദ്രന്റെ നിര്യാണം; ശനിയാഴ്ച നവകേരള സദസ്സ് ഇല്ല, പുതിയ സമയക്രമം ഇങ്ങനെ

കാനം രാജേന്ദ്രന്റെ ഭൗതികശരീരം ശനിയാഴ്ച രാവിലെ ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്ത് എത്തിക്കും

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് ശനിയാഴ്ച നടക്കാനിരുന്ന നവകേരള സദസ്സ് പരിപാടിയും മാറ്റിവെച്ചു. കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം മാത്രമേ ഇനി പരിപാടി ഉണ്ടാവുകയുളളു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും.

മന്ത്രിമാരായ പി പ്രസാദ്, ജി ആർ അനിൽ, ചിഞ്ചുറാണി, കെ രാജൻ എന്നിവർ കാനം രാജേന്ദ്രന്റെ സംസ്കാരം കഴിയുന്നത് വരെ നവകേരള സദസ്സിൽ പങ്കെടുക്കില്ല. സംസ്കാരം വരെ മന്ത്രിമാർ മൃതദേഹത്തിനൊപ്പം ഉണ്ടാകും.

'സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം, കേരള രാഷ്ട്രീയത്തിന് നഷ്ടം'; കാനത്തെ അനുസ്മരിച്ച് കെസി വേണുഗോപാൽ

ഞായറാഴ്ച പ്രഭാതയോഗവും വാർത്താ സമ്മേളനവും ഉണ്ടാകില്ല. രാവിലെ പതിനൊന്ന് മണിക്ക് കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങ് നടക്കുന്നതിനാലാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. മന്ത്രിമാരായ ജിആർ അനിലും ചിഞ്ചുറാണിയും തിരുവനന്തപുരത്തേക്ക് തിരിച്ചു. പി പ്രസാദ്, കെ രാജൻ എന്നീ മന്ത്രിമാർ ശനിയാഴ്ച കാനത്തിന്റെ മൃതദേഹത്തിനൊപ്പം തിരുവനന്തപുരത്തേക്ക് പോകും. ഹെലികോപ്റ്റർ മാർഗമാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കുക.

മാവോയിസ്റ്റ് വേട്ടയിൽ കൊമ്പ് കോർത്തു, പ്രതിപക്ഷ നേതാവിനെ പോലെ പ്രവർത്തിച്ചു; കാനമെന്ന വിമത ശബ്ദം

കാനം രാജേന്ദ്രന്റെ ഭൗതികശരീരം ശനിയാഴ്ച രാവിലെ ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്ത് എത്തിക്കും. ഉച്ചക്ക് രണ്ട് മണി വരെ പി എസ് സ്മാരകത്തിൽ പൊതു ദർശനം ഉണ്ടാകും. തുടർന്ന് റോഡ് മാർഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്രയായി എത്തിക്കുമെന്നും സിപിഐ നേതൃത്വം അറിയിച്ചു. വാഴൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക.

To advertise here,contact us