സിഎംആര്എല് -എക്സാലോജിക് കരാർ: മുഖ്യമന്ത്രി അടക്കം 12 പേരെ കക്ഷിചേർത്ത് നോട്ടീസ് അയക്കാൻ ഹൈക്കോടതി

എതിർകക്ഷികളുടെ വാദം കേൾക്കാതെ കേസിൽ തീരുമാനം എടുക്കാനാവില്ലെന്ന് കോടതി

കൊച്ചി: സിഎംആര്എല് -എക്സാലോജിക് കരാറില് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന് ഹര്ജിയില് എതിർകക്ഷികളുടെ വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനം. കേസിലെ എതിർകക്ഷികളെ കേസിൽ കോടതി സ്വമേധയാ കക്ഷി ചേർക്കുകയായിരുന്നു. എതിർകക്ഷികളുടെ വാദം കേൾക്കാതെ കേസിൽ തീരുമാനം എടുക്കാനാവില്ലെന്നായിരുന്നു കേടതി നിലപാട്. ഇതിൻ്റെ അടിസ്ഥാനത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ, പ്രതിപക്ഷ എംഎല്എമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കം കേസിൽ കക്ഷി ചേർത്ത 12 പന്ത്രണ്ട് പേർക്കും നോട്ടീസ് അയക്കാനാണ് ഹൈക്കോടതി തീരുമാനം. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള് ബെഞ്ചിൻ്റേതാണ് തീരുമാനം.

അന്വേഷണ അനുമതി നിഷേധിച്ച വിജിലന്സ് കോടതിയുടെ വിധിയില് പിഴവുണ്ടെന്നായിരുന്നു ഹര്ജിക്കാരൻ്റെ അഭിഭാഷകൻ്റെ വാദം. ഈ നിലപാട് കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും പിന്നീട് ആവര്ത്തിച്ചിരുന്നു. എഫ്ഐആര് രജിസ്റ്റര് ചെയ്യും മുന്പുള്ള പ്രാഥമിക അന്വേഷണത്തിന് വിചാരണ കോടതിക്ക് ഉത്തരവ് നല്കാമായിരുന്നു എന്നായിരുന്നു അമിക്കസ് ക്യൂറി സ്വീകരിച്ച നിലപാട്.

ഏകീകൃത കുർബാന; വത്തിക്കാൻ നടപടിയെ ചോദ്യം ചെയ്ത് എറണാകുളം അതിരൂപതയിലെ അൽമായ മുന്നേറ്റ സംഘടന

ഹര്ജിക്കാരൻ്റെ മരണത്തെ തുടര്ന്ന് ഹര്ജിയുമായി മുന്നോട്ടുപോകാനില്ല എന്നാണ് നേരത്തെ ഗിരീഷ് ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയെ അറിയിച്ചത്. കുടുംബത്തിന് താല്പര്യമില്ലാത്തതിനാല് ഹര്ജിയുമായി മുന്നോട്ട് പോകാന് അഭിഭാഷകനും താല്പര്യം പ്രകടിപ്പിച്ചില്ല.

സിഎംആര്എല് - എക്സാലോജിക് കരാറില് അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്സ് കോടതി വിധിയില് പിഴവുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ അമിക്കസ് ക്യൂറി വ്യക്തമാക്കിയിരുന്നു. എഫ്ഐആര് രജിസ്റ്റര് ചെയ്യും മുന്പുള്ള പ്രാഥമിക അന്വേഷണത്തിന് വിചാരണ കോടതിക്ക് ഉത്തരവ് നല്കാമായിരുന്നു. ഗിരീഷ് ബാബുവിന്റെ പരാതിയില് പ്രാഥമിക അന്വേഷണമാകാം. പ്രാഥമിക അന്വേഷണത്തിനുള്ള കാരണം ഹര്ജിക്കാരന് നല്കിയ പരാതിയിലുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കിയിരുന്നു.

കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാല് യുവാക്കളുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

To advertise here,contact us