'ഓപ്പറേഷൻ വെറ്റ് സ്കാൻ'; മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേട്

ഉദ്യോഗസ്ഥർ പുറത്ത് നിന്ന് മരുന്ന് വാങ്ങി ആശുപത്രികൾ വഴി വിൽക്കുന്നുണ്ട്. ഡോക്ടറുടെയും ഉദ്യോഗസ്ഥരുടെയും മുറികളിൽ നിന്ന് മരുന്നുകളും സംഘം കണ്ടെത്തി.

തിരുവനന്തപുരം: സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. വിജിലൻസിന്റെ മിന്നൽ പരിശോധനയായ 'ഓപ്പറേഷൻ വെറ്റ് സ്കാനി'ലാണ് മൃഗാശുപത്രികളിലെ ക്രമക്കേട് കണ്ടെത്തിയത്.

മരുന്നുകൾ സ്റ്റോക്ക് രജിസ്റ്റർ പ്രകാരമല്ല സൂക്ഷിക്കുന്നതെന്ന് വിജിലൻസ് സംഘം കണ്ടെത്തി. കാലാവധി കഴിഞ്ഞ മരുന്നുകളും സ്റ്റോക്കിൽ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർ പുറത്ത് നിന്ന് മരുന്ന് വാങ്ങി ആശുപത്രികൾ വഴി വിൽക്കുന്നുണ്ട്. ഡോക്ടറുടെയും ഉദ്യോഗസ്ഥരുടെയും മുറികളിൽ നിന്ന് മരുന്നുകളും സംഘം കണ്ടെത്തി. സംസ്ഥാനത്തെ 56 മൃഗാശുപത്രികളിലാണ് പരിശോധന നടന്നത്.

To advertise here,contact us