കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളമൊഴിച്ചു; കൊലപ്പെടുത്തിയത് അമ്മ തന്നെ

സംഭവത്തിൽ നീതുവിന്റെ കാമുകന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.

പത്തനംതിട്ട: തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം എന്ന് ഉറപ്പിച്ചു. സംഭവത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിലായി. മല്ലപ്പള്ളി സ്വദേശിനി നീതുവാണ് അറസ്റ്റിലായത്. 20-കാരിയായ നീതു കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നീതുവിന്റെ കാമുകന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് നീതു പെൺകുഞ്ഞിന് ജന്മം നൽകിയത്. സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിലെ ക്ലോസറ്റിലാണ് ഇവർ പ്രസവിച്ചത്.

To advertise here,contact us