'അഭിപ്രായം സർക്കാർ നിലപാടല്ല'; പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കെതിരെ വി ശിവൻകുട്ടി

പ്രചരിച്ച ശബ്ദരേഖയിൽ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേട്ടം വർദ്ധിക്കുന്നുവെന്ന പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എസ് ഷാനവാസ് ഐഎഎസിന്റെ പരാമർശത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആഭ്യന്തര മീറ്റിങ്ങിൽ പറയുന്ന അഭിപ്രായങ്ങൾ സർക്കാർ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. പ്രചരിച്ച ശബ്ദരേഖയിൽ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.

നവംബർ 22നു ചേർന്ന ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകരുടെ യോഗത്തിലായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ നിരീക്ഷണങ്ങൾ. എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നുവെന്നാണ് ഡോ. എസ് ഷാനവാസ് ഐഎഎസ് വിമർശിച്ചത്. അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർ പോലും എ പ്ലസ് നേടുന്നു എന്ന് പറയുന്ന ശബ്ദരേഖ റിപ്പോർട്ടറിന് ലഭിച്ചു.

'സൈബര് കമ്മികളുടെ നിലവാരത്തിലേക്ക് തരംതാണു'; എ കെ ബാലനെതിരെ ഷാഫി പറമ്പിൽ

എ പ്ലസ് നേടുന്നവരിൽ പല കുട്ടികൾക്കും അക്ഷരം കൂട്ടിവായിക്കാൻ പോലും അറിയില്ല. അൻപത് ശതമാനം വരെ മാർക്ക് ഔദാര്യമായി നൽകാം, ബാക്കിയുള്ളത് പഠിച്ച് തന്നെ നേടിയെടുക്കണമെന്നും ഡോ. എസ് ഷാനവാസ് ഐഎഎസിന്റെ ശബ്ദരേഖയിലുണ്ട്. വിഷയത്തിൽ അധ്യാപക സംഘടനകളും എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളും പ്രതിഷേധവുമായെത്തിയിരുന്നു.

To advertise here,contact us