ശിവസേനാ നേതാവിനെതിരെ പോക്സോ കേസ്; പ്രതി ഒളിവിൽ

സ്വദേശി ബിനു ദാസിനെതിരെയാണ് മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്

തിരുവനന്തപുരം: ശിവസേനാ നേതാവിനെതിരെ പോക്സോ കേസ്. കഴക്കൂട്ടം സ്വദേശി ബിനു ദാസിനെതിരെയാണ് മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സുഹൃത്തിന്റെ ഒമ്പതാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചതിനാണ് മംഗലപുരം പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. വാടക വീട് കാണിക്കാൻ കൊണ്ടുപോകുന്നിടയിൽ വീട്ടിൽ വച്ചാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടി അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടർന്ന് അധ്യാപകർ സിഡബ്ല്യുസിയിൽ വിവരം അറിയിച്ചു. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.

To advertise here,contact us