'കേരളത്തിലേത് അശ്ലീല പ്രതിപക്ഷം'; പ്രതിപക്ഷം ജനങ്ങളെ ഭയക്കുന്നുവെന്ന് പി രാജീവ്

'ബിജെപിയുടെ ബി ടീം എന്ന നിലയിൽ കോൺഗ്രസ് മാറി'

തൃശൂർ: നവകേരള സദസ്സിനെ അശ്ലീല സദസ്സ് എന്ന് വിളിച്ച പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിൽ വിമർശനവുമായി നിയമ, വ്യവസയ മന്ത്രി പി രാജീവ്. ജനങ്ങളെ മുഴുവൻ പ്രതിപക്ഷനേതാവ് അശ്ലീല നാടകത്തിലെ കഥാപാത്രങ്ങളാക്കി. കേരളത്തിലേത് അശ്ലീല പ്രതിപക്ഷമാണെന്നും പി രാജീവ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. പ്രതിപക്ഷം ജനങ്ങളെ ഭയക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ അസ്വസ്ഥതയിൽ നിന്ന് പ്രതിപക്ഷം മോചിതരായിട്ടില്ലെന്നും പി രാജീവ് കുറ്റപ്പെടുത്തി.

കേരളീയം അവർ ബഹിഷ്കരിക്കേണ്ട ആവശ്യമുണ്ടോ. അവരുടെ കൂടി പരിപാടിയാണല്ലോ. ബഹിഷ്കരണമല്ലാതെ മറ്റൊന്നും അറിയാത്ത പ്രതിപക്ഷം. കേരളം ചരിത്രത്തിൽ ഏറ്റവും പോക്കണം കെട്ട പ്രതിപക്ഷവുമാണിതെന്നും പി രാജീവ് വിമർശിച്ചു.

ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത പ്രതിനിധികൾ ബിജെപി പ്രവർത്തകരാണ്. സിൻഡിക്കേറ്റിൽ ബിജെപി അംഗങ്ങളെ കയറ്റാൻ പ്രതിപക്ഷം കുറ്റകരമായ നിശബ്ദത പാലിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. കേരളത്തിലെ കോൺഗ്രസ് നേതൃത്വം എപ്പോൾ വേണമെങ്കിലും ബിജെപിയായി മാറുമെന്നും മന്ത്രി ആരോപിച്ചു.

അഴിമതിക്ക് കുടപിടിച്ച് കൃഷിമന്ത്രി; ആര് അശോകിനെതിരായ വിജിലന്സ് റിപ്പോര്ട്ട് അവഗണിച്ചു

കോൺഗ്രസിന്റെ സീറ്റ് കിട്ടാത്ത ആളുകളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ മൊത്തം ബിജെപി എടുത്തു. 40,000 വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആർക്കൊക്കെ സീറ്റ് കിട്ടി, കിട്ടിയില്ല എന്നൊക്കെ. അവരുടെയല്ലാം അഡ്മിനായി ഇവരുടെ ആളെ വച്ചു. കോൺഗ്രസ് ഗ്രൂപ്പുകളെല്ലാം നിയന്ത്രിക്കുന്നത് ബിജെപിയാണ്. ബിജെപിയുടെ ബി ടീം എന്ന നിലയിൽ കോൺഗ്രസ് മാറി.

സംസ്ഥനാ നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിയിൽ കേരളത്തിലെ കോൺഗ്രസിന് വിഷമമില്ല. കർണാടക, ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വല്ലാതെ അഹങ്കരിച്ചു. ജനങ്ങൾ പൊറുതിമുട്ടി ബിജെപിയെ മാറ്റാൻ ആഗ്രഹിച്ചു. കോൺഗ്രസ് അല്ലാതെ മറ്റൊരു ബദലുണ്ടായില്ല. രാഷ്ട്രീയത്തെ പ്രത്യയശാസ്ത്രമായി മനസ്സിലാക്കി നേരിടുന്നതിൽ ഇന്നത്തെ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടു. തോറ്റപ്പോഴാണ് അവർ ഇൻഡ്യ മുന്നണിയുടെ യോഗം ചേരാൻ പോകുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

To advertise here,contact us