മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദനം; പരാതി

ഡിവൈഎഫ്ഐ പ്രവർത്തകരുടെ ദേഹത്ത് വാഹനം തട്ടി എന്ന് പറഞ്ഞായിരുന്നു സംഘർഷം.

തൃശൂർ: ചാവക്കാട് മഹിളാ കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. കൊച്ചിയിൽ രാഹുൽ ഗാന്ധിയുടെ പൊതുപരിപാടിയിൽ പങ്കെടുത്തു വരികയായിരുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞ്, ഡ്രൈവറെയും, വനിതകളെയും മർദിച്ചു എന്നാണ് പരാതി.

ചാവക്കാട് തകർന്ന റോഡ് നന്നാക്കാൻ സഹായിച്ചിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടെ ദേഹത്ത് വാഹനം തട്ടി എന്ന് പറഞ്ഞായിരുന്നു സംഘർഷം. ഡ്രൈവർ വിഘ്നേഷിനു മുഖത്ത് പരിക്കേറ്റു. 4 മഹിളാ കോൺഗ്രസ് പ്രവർത്തകരും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചാവക്കാട് പൊലീസ് സ്ഥലത്തെത്തിയിരുന്നു.

ആറ് മണിക്കൂര് പിന്നിട്ട് ചോദ്യം ചെയ്യല്; അവ്യക്തത തുടരുന്നു

To advertise here,contact us