തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന

ആറുപേരെ ചികിത്സയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ഇന്നലെ മാത്രം 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറുപേരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്. തിരുവനന്തപുരം ജില്ലയിൽ ആണ് ഏറ്റവും കൂടുതലുള്ളത്.

ശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകൾ കൂടുതലായി ഉണ്ടാവുന്നത്. ആർടിപിസി ആർ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പുതിയ വകഭേദമാണോ എന്ന് അറിയുന്നതിനും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

തിരുവനന്തപുരത്ത് 10 പേര്ക്ക് കൊവിഡ് പോസിറ്റീവ്

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്. വാക്സിന് അടക്കം എടുത്തതിനാൽ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര് പറയുന്നത്.

To advertise here,contact us