റിയൽ ലൈഫ് സൂപ്പർ ഹീറോസ്; സന്നിധാനത്ത് കുഴഞ്ഞുവീഴുന്ന ഭക്തർക്ക് സഹായമായി എൻഡിആർഎഫ്

നിമിഷ നേരം കൊണ്ടാണ് ഭക്തരെ എൻഡിആർഎഫ് അംഗങ്ങൾ സന്നിധാനം സർക്കാർ ആശുപത്രിയിൽ എത്തിക്കുന്നത്

icon
dot image

പത്തനംതിട്ട: സന്നിധാനത്ത് അയ്യപ്പ ദർശനത്തിനായി ക്യൂവിൽ നിൽക്കുമ്പോൾ കുഴഞ്ഞുവീഴുന്ന ഭക്തർക്ക് സഹായമായി എൻഡിആർഎഫ്. കഴിഞ്ഞ ദിവസം കോട്ടയം സ്വദേശി 62 കാരി പൊന്നമ്മ സന്നിധാനത്ത് അയ്യപ്പ ദർശനത്തിനായി ക്യൂവിൽ നിൽക്കുന്നതിനിടെ കുഴഞ്ഞുവീണു. സ്ട്രെച്ചറുമായി എൻഡിആർഎഫ് ടീമംഗങ്ങൾ ഉടന് എത്തി. പൊന്നമ്മയെ സ്ട്രെച്ചറിൽ കിടത്തി ഉടൻ സന്നിധാനം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിനാൽ പൊന്നമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. സന്നിധാനത്തിലെ തിരക്കുകള്ക്കിടയിലൂടെ അതിവേഗം രോഗികളെ ആശുപത്രിയില് എത്തിക്കാന് എൻഡിആർഎഫ് പ്രവര്ത്തകര്ക്ക് കഴിഞ്ഞു.

കിഫ്ബിയുടെ മസാലബോണ്ടിലെ ഇഡി നടപടി; ഹര്ജി ഇന്ന് പരിഗണിക്കും

വിവരം ലഭിച്ചാൽ പരമാവധി വേഗത്തിൽ ഭക്തരെ ആശുപത്രിയിൽ എത്തിക്കാനാണ് തങ്ങൾ ശ്രമിക്കുക എന്ന് എൻഡിആർഎഫ് ടീം കമാൻഡർ സബ് ഇൻസ്പെക്ടർ ഉമാ മഹേഷ് പറഞ്ഞു. സന്നിധാനത്ത് 45 എൻഡിആർഎഫ് ടീമംഗങ്ങളാണ് ഡ്യൂട്ടിയിൽ ഉള്ളത്. പമ്പയിൽ ഇരുപതും അംഗങ്ങൾ പ്രവർത്തിക്കുന്നു. സന്നിധാനത്തുനിന്നും 800 മീറ്റർ അകലെയുള്ള സർക്കാർ ആശുപത്രിയിലേക്ക് രോഗിയെ സ്ട്രെച്ചറിൽ കിടത്തി എത്തിക്കുന്നത് വെല്ലുവിളിയാണ്. നടപ്പന്തലിൽ സ്ട്രെച്ചർ മറ്റ് ടീം അംഗങ്ങൾക്ക് കൈമാറിയാണ് രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നത്. അതേസമയം സന്നിധാനത്ത് തന്നെ ഒരു ഡോക്ടറുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കണമെന്ന ആവശ്യവും ഭക്തർക്കുണ്ട്.

To advertise here,contact us
To advertise here,contact us
To advertise here,contact us