കണ്ണൂര്: കണ്ണൂർ വിസി പുനര്നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്. നാളെ ഡല്ഹിയില് സ്ഥിര ജോലിയില് പ്രവേശിക്കുമെന്ന് ഗോപിനാഥ് പറഞ്ഞു. റിവ്യൂ ഹര്ജി നല്കില്ല. തന്റെ ആവശ്യപ്രകാരമായിരുന്നില്ല പുനര്നിയമനം. പുനര് നിയമനത്തില് തെറ്റുള്ളതായി തോന്നിയിട്ടില്ലെന്നും ഗോപിനാഥ് പറഞ്ഞു.
നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കണ്ണൂര് സര്വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്സില് അംഗം ഷിനു പി ജോസ് എന്നിവരാണ് നിയമനം ചോദിചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. നിയമത്തില് വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള് പാലിച്ചുകൊണ്ട് മാത്രമേ നിയനം നടത്താന് കഴിയൂ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഢ് വാദത്തിനിടെ നിരീക്ഷിച്ചിരുന്നു.
കണ്ണൂർ വി സി പുറത്ത്; പുനർനിയമനം ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി, സര്ക്കാരിന് രൂക്ഷ വിമര്ശനം
നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി കണ്ണൂർ വിസിയുടെ നിയമനം റദ്ദാക്കിയത് . ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. വി സി നിയമനത്തിൽ ഗവർണർ അധികാരപരിധിയിൽ ബാഹ്യശക്തികൾ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. സർക്കാരിനെതിരെ ഇക്കാര്യത്തിൽ ഗവർണർ നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് ജെ ബി പർദിവാലയാണ് വിധി പ്രസ്താവിച്ചത്.