തിരുവനന്തപുരത്ത് 10 പേര്ക്ക് കൊവിഡ് പോസിറ്റീവ്

പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാന് വിശദ പരിശോധന നടത്തും

icon
dot image

തിരുവനന്തപുരം: ജില്ലയില് കൊവിഡ് രോഗികളുടെ എണ്ണത്തില് വര്ധന. ഇന്ന് 10 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേര് കിടത്തി ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില് വര്ധനവുണ്ടെന്നാണ് കണക്ക്. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാന് വിശദ പരിശോധന നടത്തും.

കരുതൽ തടങ്കല് സുപ്രീംകോടതി വിധിയുടെ ലംഘനം; കോൺഗ്രസ് കോടതിയെ സമീപിക്കും: വി ഡി സതീശൻ

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്. കാറ്റഗറി ബിയില്പ്പെട്ട രോഗികളെയാണ് ഇപ്പോള് കണ്ടെത്തുന്നതില് അധികവും. ലക്ഷണങ്ങളുമായെത്തുന്നവരില് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. പ്രായമായവരിലും മറ്റ് അസുഖങ്ങള് ഉള്ളവരിലും ആണ് രോഗബാധ കൂടുതല്. വാക്സിന് അടക്കം എടുത്തതിനാല് ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ല എന്നാണ് ആരോഗ്യ വിദഗ്ധര് പറയുന്നത്.

To advertise here,contact us
To advertise here,contact us
To advertise here,contact us