'ഇങ്ങനെയായാൽ കേരളത്തിൽ നടപടി ഘോഷയാത്ര വേണ്ടിവരും'; യുഡിഎഫിനെ വിമര്ശിച്ച് മന്ത്രി

വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയവരെ പ്രമോട്ട് ചെയ്യുന്നു, സദസിൽ പങ്കെടുത്തവരെ പുറത്താക്കുന്നു. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി

കൊച്ചി: നവകേരള സദസിൽ പങ്കെടുത്തവർക്കെതിരെ നടപടി എടുത്ത യുഡിഎഫിന് മന്ത്രിയുടെ വിമർശനം. മന്ത്രി മുഹമ്മദ് റിയാസാണ് വിമർശനവുമായി എത്തിയത്. ഇങ്ങനെ നടപടി എടുത്ത് തുടങ്ങിയാൽ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കേരളത്തിൽ നടപടി ഘോഷയാത്ര വേണ്ടിവരുമെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്.

വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയവരെ പ്രമോട്ട് ചെയ്യുന്നു, സദസിൽ പങ്കെടുത്തവരെ പുറത്താക്കുന്നു. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെയും അദ്ദേഹം വിമർശിച്ചു. ഓടുന്ന വണ്ടിക്ക് മുന്നിൽ ചാടുന്ന സമരം കേരളം കണ്ടിട്ടില്ല. റെയിൽവെ ചാർജ്ജ് കൂട്ടിയാൽ ഓടുന്ന തീവണ്ടിക്ക് മുന്നിൽ സമരം നടത്തുമോ? പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നിൽ കൃത്യമായ ലക്ഷ്യമുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

'നവ കേരള സദസ്സിന് സ്കൂൾ മതിൽ പൊളിച്ച് നീക്കണം'; അപേക്ഷ നൽകി സ്വാഗത സംഘം ചെയർമാൻ

നവകേരള സദസ്സില് പങ്കെടുത്ത മുന് ഡിസിസി അംഗം എ പി മൊയ്തീനെ പാര്ട്ടിയില് നിന്ന് സസ്പെന്റ് ചെയ്തതാണ് ഇത്തരത്തിലുള്ള ഏറ്റവും പുതിയ നടപടി. പാര്ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി എന്ന കാരണം പറഞ്ഞാണ് കോണ്ഗ്രസ് പ്രാഥമിക അംഗത്വത്തില് നിന്ന് അദ്ദേഹത്തെ നീക്കിയത്. പാര്ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്ത്തിച്ചാല് തുടര്ന്നും നടപടിയുണ്ടാവുമെന്നും കോണ്ഗ്രസ് വ്യക്തമാക്കി. കോണ്ഗ്രസ് മുന് ബ്ലോക്ക് പ്രസിഡന്റ് ആണ് എ പി മൊയ്തീന്.

നവ കേരള സദസ്സ്; 10-ാം ദിനം നാല് മണ്ഡലങ്ങളിൽ റിപ്പോർട്ടർ ടിവിക്ക് മുന്നോട്ട് വയ്ക്കാനുള്ള പ്രശ്നങ്ങൾ

നവ കേരള സദസ്സില് പങ്കെടുത്ത മറ്റ് കോണ്ഗ്രസ്-ലീഗ് നേതാക്കളെ കഴിഞ്ഞ ദിവസം സസ്പെന്ഡ് ചെയ്തിരുന്നു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗവും മുന് പെരുവയല് മണ്ഡലം കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റുമായ എന് അബൂബക്കര്, താമരശേരിയില് നവ കേരള സദസ്സില് പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കൊടുവള്ളി മണ്ഡലം സെക്രട്ടറി യുകെ ഹുസൈന്, മൊയ്തു മുട്ടായി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തത്. പൊന്മുണ്ടം പഞ്ചായത്തിലെ 13-ാം വാര്ഡ് അംഗം മുഹമ്മദ് അഷ്റഫിനെയും പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.

To advertise here,contact us