പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് പറയാൻ കേരളമേ ഉണ്ടായിട്ടുള്ളു, കാരണം ഇടത് സർക്കാർ: മുഖ്യമന്ത്രി

'ഇടതു സർക്കാരിനെ ദുർബലപെടുത്താൻ ബിജെപി ശ്രമിക്കുമ്പോൾ യുഡിഎഫ് അതിന് കൂട്ടുനിൽക്കുകയാണ്. ഞങ്ങൾ ഞങ്ങളുടെ മതനിരപേക്ഷ നിലപാട് തുടരും'

മലപ്പുറം: പൗരത്വ ഭേദഗതിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് പറയാൻ കേരളമേ ഉണ്ടായിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇടതു സർക്കാർ ഉള്ളത് കൊണ്ടാണതിന് സാധിച്ചത്. ഇടതുപക്ഷം വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും ആ കാര്യത്തിൽ തങ്ങൾക്ക് ദൃഢമായ നിലപാട് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇങ്ങനെയായാൽ കേരളത്തിൽ നടപടി ഘോഷയാത്ര വേണ്ടിവരും'; യുഡിഎഫിനെ വിമര്ശിച്ച് മന്ത്രി

"ഇടതു സർക്കാരിനെ ദുർബലപ്പെടുത്താൻ ബിജെപി ശ്രമിക്കുമ്പോൾ യുഡിഎഫ് അതിന് കൂട്ടുനിൽക്കുകയാണ്. ഞങ്ങൾ ഞങ്ങളുടെ മതനിരപേക്ഷ നിലപാട് തുടരും. അത് ആരെയും ആശ്രയിച്ചുകൊണ്ടല്ല"- മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിലുള്ള സർക്കാർ വർഗീയമായ വിഭജനത്തിനാണ് ശ്രമിക്കുന്നത്. പൗരത്വ നിയമം ഉൾപ്പടെയുള്ള നിയമങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടാക്കുന്നതാണ്. കേരളം അതിനെ ഒറ്റക്കെട്ടായി തന്നെ ചെറുത്തിട്ടുണ്ട്. ഇസ്രയേൽ അനുകൂല നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാൽ കേരളം പലസ്തീനോടൊപ്പമാണ് നിന്നത്. ഇത്തരം പ്രവർത്തനങ്ങൾ കാരണം കേരളത്തെ ഒറ്റപ്പെടുത്തുകയാണ് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നതും ഇതിന്റെ ഭാഗമാണെന്നും പിണറായി വിജയൻ വിമർശിച്ചു.

ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; അന്വേഷണം ഊർജിതമാക്കി, റെയിൽവേ സ്റ്റേഷനുകളിലും പരിശോധന

എംപിമാരെയും മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കേന്ദ്രത്തെ അറിയിക്കാൻ മുഴുവൻ എംപിമാരുടെയും യോഗം വിളിച്ചു. യോഗത്തിൽ എല്ലാവരും അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാൽ നിവേദനത്തിൽ ഒപ്പിടാൻ എംപിമാർ തയ്യാറായില്ല. എന്താണ് കേന്ദ്രത്തിനെതിരെ പറയാൻ യുഡിഎഫ് എംപിമാർക്ക് കഴിയാതെ പോകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

To advertise here,contact us