ഫാത്തിമ ബീവിയുടെ സംസ്കാരച്ചടങ്ങ്; മുഖ്യമന്ത്രിയുടെ പരാമർശം ഖേദകരമെന്ന് ജമാഅത്ത് കമ്മിറ്റി

'കേരള സർക്കാരിന്റെ സമീപനം മതനിരപേക്ഷ സമൂഹം പ്രതീക്ഷിച്ചതല്ല. സമുദായത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ആണ് മുഖ്യമന്ത്രി ചോദ്യം ചെയ്തത്'

പത്തനംതിട്ട: ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങിൽ പ്രമുഖർ പങ്കെടുക്കാത്തതിൽ വിഷമം പ്രകടിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഖേദകരമെന്ന് പത്തനംതിട്ട മുസ്ലിം ജമാഅത്ത് കമ്മിറ്റി. നവ കേരള സദസ്സ് ഉള്ളതിനാൽ മന്ത്രിമാർക്ക് വിട്ടുനിൽക്കാൻ കഴിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മറ്റ് ആവശ്യങ്ങൾക്കും സംസ്കാര ചടങ്ങുകളിലും മന്ത്രിമാർ പങ്കെടുത്തിട്ടുണ്ട്.

ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാൻ കൂട്ട് നിന്നു; അമ്മയ്ക്ക് 40 വർഷം കഠിനതടവ്

കേരള സർക്കാരിന്റെ സമീപനം മതനിരപേക്ഷ സമൂഹം പ്രതീക്ഷിച്ചതല്ല. സമുദായത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ആണ് മുഖ്യമന്ത്രി ചോദ്യം ചെയ്തത്. പരാമര്ശം സമുദായത്തിന് ആകെ വേദന ഉളവാക്കി എന്നും ജമാഅത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. മറ്റു ലക്ഷ്യങ്ങൾ വച്ചാണ് ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതികരണം എന്ന മുഖ്യമന്ത്രിയുടെ പരാമർശം അത്യന്തം നിർഭാഗ്യകരമെന്നും മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രതികരിച്ചു.

To advertise here,contact us