ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില് ഔദ്യോഗിക ബഹുമതി നല്കും

പത്തനംതിട്ട: അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്. രണ്ടു മണിക്ക് ഔദ്യോഗിക ബഹുമതിയോടെ പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിലാണ് ഖബറടക്കം. 12.30 മുതൽ 1.30 വരെ പത്തനംതിട്ട ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കം.

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

സംസ്ഥാന സര്ക്കാരിന് വേണ്ടിയും മുഖ്യമന്ത്രിക്ക് വേണ്ടിയും ജില്ലാ കളക്ടര് റീത്ത് സമര്പ്പിക്കും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില് ഔദ്യോഗിക ബഹുമതി നല്കും. കഴിഞ്ഞ ദിവസമായിരുന്നു വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഫാത്തിമ ബീവി അന്തരിച്ചത്.

സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയായ ഫാത്തിമ ബീവി തമിഴ്നാട് ഗവർണർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം തുടങ്ങി രാജ്യത്തിൻ്റെ ഔദ്യോഗിക മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

To advertise here,contact us