കേസ് അട്ടിമറിക്കാൻ സിപിഐഎം-കോൺഗ്രസ് ശ്രമം, രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയില്ല: കെ സുരേന്ദ്രൻ

പൊലീസ് അന്വേഷണം കാര്യക്ഷമല്ലങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുമെന്നും സുരേന്ദ്രന് പറഞ്ഞു.

മലപ്പുറം: വ്യാജ തിരിച്ചറിയല് കാർഡ് നിർമ്മിച്ച കേസില് യൂത്ത് കോൺഗ്രസ് പ്രതികൾക്ക് ജാമ്യം കിട്ടിയത് പ്രോസിക്യൂഷൻ ദുർബലമായത് കൊണ്ടാണെന്നും പൊലീസ് തെളിവുകൾ ഹാജരാക്കിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. കേസ് അട്ടിമറിക്കാൻ സിപിഐഎം - കോൺഗ്രസ് ശ്രമിക്കുകയാണെന്നും വിഡി സതീശനും പിണറായിയും തമ്മിലുള്ള അന്തർധാര ശക്തമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.

കോണ്ഗ്രസ് ഭരിക്കുന്ന നഗരസഭ നവകേരളക്ക് പണം നൽകി. വിഡി സതീശൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കുകയാണ് നല്ലതെന്നും സുരേന്ദ്രന് പറഞ്ഞു. രാജ്യദ്രോഹ കുറ്റമാണ് കോണ്ഗ്രസ് പ്രവർത്തകർ ചെയ്തത്. കേസ് അന്വേഷണം കാര്യക്ഷമമല്ലാത്തതു കൊണ്ടാണ് പ്രതികള്ക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. വ്യാജ പ്രസിഡൻ്റായ രാഹുൽ മാങ്കൂട്ടത്തിലിന് മറുപടി ഇല്ലെന്നും അയാള് രാജ്യദ്രോഹ കേസിലെ പ്രതിയാണെന്നും സുരേന്ദ്രന് ആരോപിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമല്ലങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുമെന്നും സുരേന്ദ്രന് പറഞ്ഞു.

യൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല് കാര്ഡ് കേസ്; നാല് പേര് അറസ്റ്റില്

യൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പില് വ്യാജ തിരിച്ചറിയല് കാര്ഡുണ്ടാക്കിയ കേസില് അഭി വിക്രം, ഫെന്നി നൈനാന്, ബിനില് ബിനു, വികാസ് കൃഷ്ണ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് വീണ്ടും കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് തിരുവനന്തപുരം സിജെഎം കോടതി പ്രതികൾക്ക് ജാമ്യം നൽകിയത്.

'ഈ രീതി ഗുണം ചെയ്യില്ല'; യൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പിനെതിരെ വിഎം സുധീരന്

യൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പില് വ്യാജ തിരിച്ചറിയല് കാര്ഡുണ്ടാക്കിയ കേസില് അഭി വിക്രം, ഫെന്നി നൈനാന്, ബിനില് ബിനു, വികാസ് കൃഷ്ണ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡിജിറ്റല് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നാല് പേരും ഒരുമിച്ച് ഇരുന്നാണ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

To advertise here,contact us