'ചരിത്രം നിര്ബന്ധമായും പഠിച്ചേ തീരൂ';പ്രവര്ത്തകര്ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്കാന് കോണ്ഗ്രസ്

ചരിത്രം പഠിപ്പിക്കാന് തീരുമാനിച്ച് സംസ്ഥാനത്തെ കോണ്ഗ്രസ്.

തിരുവനന്തപുരം: ബിജെപി നയിക്കുന്ന കേന്ദ്ര സര്ക്കാരിന്റെ നേതൃത്വത്തില് ചരിത്ര പഠനമേഖലയില് ഇടപെടല് നടത്തുന്നത് തുടരവേ ചരിത്രം പഠിപ്പിക്കാന് തീരുമാനിച്ച് സംസ്ഥാനത്തെ കോണ്ഗ്രസ്. പല രാഷ്ട്രീയ വിഷയങ്ങളിലും ചര്ച്ച നടക്കുമ്പോള് കോണ്ഗ്രസ് നിലപാട് വ്യക്തമായി അവതരിപ്പിക്കുന്നതില് നേതാക്കള്ക്ക് വീഴ്ചപറ്റുന്നു. ഇത് ഗുരുതരമായി കണ്ടുകൂടിയാണ് ഈ ഇടപെടല്. വ്യക്തതയുള്ള നിലപാട് അവതരിപ്പിക്കാന് പ്രാപ്തിയുള്ളവരായി നേതാക്കളെ മാറ്റുക എന്നതാണ് ലക്ഷ്യം.

ഡിസംബര് അഞ്ച്, ആറ് തിയതികളിലായി തിരുവനന്തപുരത്ത് ചരിത്ര കോണ്ഗ്രസ് സംഘടിപ്പിക്കാനാണ് കോണ്ഗ്രസ് തീരുമാനം. ശശി തരൂര്, ജയറാം രമേശ്, എക്കണോമിക് ആന്ഡ് പൊളിറ്റിക്കല് വീക്കിലി എഡിറ്റര് ഗോപാല് ഗുരു, വിദ്യാഭ്യാസ വിദഗ്ധന് അനില് സത്ഗോപാല്, വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് പുസ്തകമെഴുതിയ തമിഴ് ചരിത്രകാരന് പി അത്തിയമാന് തുടങ്ങിയവരും സംസ്ഥാനത്ത് നിന്നുള്ള അക്കാദമിക വിദഗ്ധരും പങ്കെടുക്കും.

യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ മര്ദിച്ച സംഭവം; 14 സിപിഐഎം, ഡിവൈഎഫ്ഐ പ്രവര്ത്തകര്ക്കെതിരെ കേസ്

സ്വാതന്ത്ര്യ സമരം, രാഷ്ട്രപുനര്നിര്മ്മാണം, മതേതരത്വം, വികസനപദ്ധതികളെക്കുറിച്ചുള്ള ആസൂത്രണം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങള് ചരിത്ര കോണ്ഗ്രസില് ചര്ച്ച ചെയ്യും. അതോടൊപ്പം രാജ്യത്തെ കോണ്ഗ്രസിന്റെ നാള്വഴികളും വിശദമായി തന്നെ പഠിപ്പിക്കും.

മഹിളാ കോണ്ഗ്രസ് 'ഉത്സാഹ്'; രാഹുല് ഗാന്ധി ഡിസംബര് ഒന്നിന് കൊച്ചിയില്

സംസ്ഥാനത്തെ 1500ഓളം മണ്ഡലം പ്രസിഡന്റുമാരും 300ഓളം ബ്ലോക്ക് പ്രസിഡന്റുമാരും ചരിത്ര കോണ്ഗ്രസില് നിര്ബന്ധമായും പങ്കെടുക്കണമെന്നാണ് നിര്ദേശം. കെഎസ്യു ഭാരവാഹികള്ക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്. വിവിധ വിഷയങ്ങളില് പുസ്തകങ്ങളും തയ്യാറാക്കുന്നുണ്ട്. സംസ്ഥാന തല പരിപാടി കഴിഞ്ഞാല് ജില്ലാതല പരിപാടികളും നടത്തും.

To advertise here,contact us