'കെ സുരേന്ദ്രന്റെ ആത്മവിശ്വാസത്തിന്റെ പേരാണ് പിണറായി വിജയൻ'; മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പിൽ

സുരേന്ദ്രൻ പറഞ്ഞാൽ കേൾക്കുന്ന ഏക ഭരണകൂടം പിണറായി സർക്കാരാണെന്ന് ഷാഫി പറമ്പിൽ

പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആത്മവിശ്വാസത്തിന്റെ പേരാണ് പിണറായി വിജയനെന്ന് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ. സുരേന്ദ്രൻ പറഞ്ഞാൽ കേൾക്കുന്ന ഏക ഭരണകൂടം പിണറായി സർക്കാരാണെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു. സുരേന്ദ്രനെതിരെ അപകീർത്തി പരാമർശത്തിന് നിയമനടപടി സ്വീകരിക്കും. കേരളത്തിലെ യഥാർത്ഥ പ്രശനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതിന് പിന്നിൽ പാലക്കാട്ടെ എംഎൽഎയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രി സംസ്ഥാനത്തിന് തന്നെ നാണക്കേടാണെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ഗുണ്ടകളുടെ മുഖ്യമന്ത്രിയായാണ് പിണറായി പ്രവർത്തിക്കുന്നത്. യൂത്ത് കോൺഗ്രസിനെതിരായ തിരക്കഥ രചിക്കുന്നത് സിപിഐഎമ്മും ബിജെപിയും ഒന്നിച്ചു ചേർന്നാണ്. പാലക്കാട് നവകേരള സദസെത്തുമ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കും.

വ്യാജ തിരിച്ചറിയല് കാര്ഡ് കേസ്; രാഹുല് മാങ്കൂട്ടത്തിലിന് ഹാജരാകാന് നോട്ടീസ് നല്കും

നെൽ കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ചാവും പ്രതിഷേധം. നവകേരള സദസ്സിന് പണം അനുവദിച്ച പെരിങ്ങോട്ട്കുറിശി പഞ്ചായത്തിന്റെ നടപടിയോട് യോജിപ്പില്ല. കള്ളവോട്ടിന് ലോകകപ്പ് ഉണ്ടെങ്കിൽ ഓസ്ട്രേലിയ ജയിക്കില്ല സിപിഐഎമ്മേ ജയിക്കൂ. മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

To advertise here,contact us