തിരുവനന്തപുരം: പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് വ്യാമോഹം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷണിച്ചാൽ വരുമെന്ന് പറഞ്ഞപ്പോൾ ക്ഷണിച്ചതാണ്. പലസ്തീൻ വിഷയത്തിൽ നെഹ്റുവിൻ്റെ അനുയായികൾക്ക് വ്യക്തത ഇല്ല. ഒരേ സമയം ഇസ്രായേലിനും പലസ്തീനുമൊപ്പം നിൽക്കാൻ സാധിക്കുന്നത് എങ്ങനെയെന്നും കോൺഗ്രസിനെയും ശശി തരൂരിനെയും വിമർശിച്ച് മുഖ്യമന്ത്രി ചോദിച്ചു.
ക്ഷണിച്ചാൽ ഞങ്ങൾ പോകുമെന്ന് ഒരു കൂട്ടരുടെ നേതാവു പരസ്യമായി പറഞ്ഞു. ക്ഷണിച്ചാൽ വരുമെന്ന് പറഞ്ഞപ്പോൾ അവരെ ക്ഷണിച്ചു. ക്ഷണത്തിൽ വ്യാമോഹം ഉണ്ടായിട്ടില്ല. ചിലർ വിലക്കി എന്നൊക്കെ കേൾക്കുന്നുണ്ട്. അത് അവരുടെ കാര്യം. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.
കേരള ബാങ്കിൻ്റെ ഭരണസമിതിയിൽ ലീഗിൻ്റെ അബ്ദുൾ ഹമീദിനെ ഉൾപ്പെടുത്തി; 'സഹകരണത്തിന്' ലീഗിൻ്റെ പച്ചക്കൊടി
ഒരേ സമയം ഇസ്രയേലിനും പലസ്തീനും ഒപ്പം നിൽക്കാൻ സാധിക്കുമോ എന്ന് കോൺഗ്രസിനെയും ശശി തരൂരിനെയും സൂചിപ്പിച്ച് മുഖ്യമന്ത്രി ചോദിച്ചു. നെഹ്റുവിൻ്റെ അനുയായികൾക്ക് എന്തേ വ്യക്തത ഇല്ലാത്തത്? ഇടതുപക്ഷമല്ലാതെ രാജ്യതലസ്ഥാനത്ത് വേറെ ആര് പ്രതിഷേധം നടത്തി. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികൾ അനങ്ങിയില്ല. പ്രകടനം നടത്താൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്. നിസ്സഹായരായ പലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രയേൽ ഭീകരാക്രമണം നടത്തുന്നു. ഇതിനെ സാമ്രാജ്യത്വ ശക്തികൾ അകമഴിഞ്ഞു പിന്തുണയ്ക്കുന്നു. എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിത്. എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അക്രമമാണ് ഇസ്രയേലിന്റേത്. ഇസ്രയേലിനെ അതിന് പ്രാപ്തമാക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണ്.
കേരള ബാങ്ക് ഭരണസമിതി അംഗത്വം; പാർട്ടി നിർദേശം നൽകിയിട്ടില്ല എന്നാൽ നേതാക്കൾക്ക് അറിയാം; പിഎംഎ സലാം
ഒരുകാലത്ത് യഹൂദരും ജൂതരും വലിയ രീതിയിൽ വേട്ടയാടപ്പെട്ടു. ഹിറ്റ്ലറുടെ നാസിപ്പടയായിരുന്നു ജൂതരെ ശത്രുക്കളായി കണ്ട് അക്രമണം അഴിച്ചു വിട്ടത്. ഹിറ്റ്ലറുടെ നയത്തെ ലോകമാകെ തള്ളിപ്പറഞ്ഞു. ഹിറ്റ്ലറുടെ ആക്രമണത്തെന്യായീകരിച്ച ഒരു കൂട്ടർ ഇന്ത്യയിൽ ഉണ്ടായിരുന്നു.അവർ അന്നത്ര ശക്തർ അല്ലായിരുന്നു. ഹിറ്റ്ലറുടെ നിലപാട് മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാൻ പര്യാപ്തമെന്ന നിലപാട് ആർഎസ്എസ് സ്വീകരിച്ചു. ഹിറ്റ്ലർ പറഞ്ഞത് അതേപടി ആർഎസ്എസ് പകർത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.