വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന് ആരോപണം; യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെതിരെ പരാതി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്

icon
dot image

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന് പരാതി. തിരരഞ്ഞെടുപ്പിൽ മത്സരിച്ച നേതാക്കളാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്. പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയത്. ആപ്ലിക്കേഷന്റെ ലിങ്ക് പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. നിലവിൽ അഞ്ചോളം പരാതികളാണ് നൽകിയിരിക്കുന്നത്.

മാനദണ്ഡം ലംഘിച്ച് അംഗത്വം എടുത്തു; യൂത്ത് കോൺഗ്രസിൽ നിന്ന് അരലക്ഷത്തിലേറെ അംഗങ്ങൾ പുറത്ത്

വ്യാജ കാർഡ് ഉപയോഗിച്ച് വ്യാപകമായി അംഗത്വം ചേർത്തെന്നും ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം റദ്ദാക്കണമെന്നും നേതാക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി, കോൺഗ്രസ് പ്രസിഡന്റ് എന്നിവർക്കാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

To advertise here,contact us
To advertise here,contact us
To advertise here,contact us