ഇടുക്കിയിൽ വൻ തേക്ക് കൊള്ള; കേസെടുക്കാതെ വനം വകുപ്പ്

തേക്കുമരങ്ങൾ മുറിച്ച് കടത്തിയിട്ടും വനം വകുപ്പ് ഇതുവരെ കേസെടുത്തിട്ടില്ല. റിപ്പോർട്ടർ എക്സ്ക്ലൂസീവ്.

ഇടുക്കി: ഇടുക്കിയിൽ വൻ തേക്ക് കൊള്ള. മുമ്പ് തേക്ക് മോഷണം നടന്നിട്ടുള്ള നഗരംപാറ ഡെപ്യൂട്ടി റേഞ്ചിലെ ഓഡിറ്റ് വൺ ഭാഗത്തിന് മുകൾവശത്തുള്ള തേക്കു പ്ലാന്റേഷനിലെ പുന്നയാർ ഭാഗത്തു നിന്നുമാണ് നിരവധി തേക്കുമരങ്ങൾ വെട്ടിക്കടത്തിയിരിക്കുന്നത്. തേക്കുമരങ്ങൾ മുറിച്ച് കടത്തിയിട്ടും വനം വകുപ്പ് ഇതുവരെ കേസെടുത്തിട്ടില്ല. റിപ്പോർട്ടർ എക്സ്ക്ലൂസീവ്.

ജില്ലയിലെ ഏറ്റവും വലിയ വനം കൊള്ളയാണ് നേര്യമംഗലം റേഞ്ചിന് കീഴിൽ വരുന്ന നഗരംപാറ ഡെപ്യൂട്ടി റേഞ്ചിൽ പുന്നയാർ തേക്ക് പ്ലാന്റേഷനിൽ നടന്നിരിക്കുന്നത്. മുമ്പ് മൂന്ന് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയ ഒഡിറ്റ് വൺ ഭാഗത്തിന് മുകൾ വശത്തുള്ള തേക്ക് പ്ലാൻ്റേഷനിൽ നിന്നാണ് ഇപ്പോള് നിരവധി മരങ്ങൾ മുറിച്ച് കടത്തിയിരിക്കുന്നത്.

വർഷങ്ങളായി ഈ മേഖലയിൽ നിന്നും മരങ്ങൾ മുറിച്ച് കടത്തുന്നുണ്ടെന്നും മേഖലയിൽ വാച്ചർമാരെ നിയമിക്കാൻ ആവശ്യപ്പെട്ടിട്ടും നിയമിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥ ഒത്താശയോടെയാണ് മോഷണമെന്നും പ്രദേശത്തെ ആദിവാസി മൂപ്പൻ പറയുന്നു. മരങ്ങൾ മുറിച്ച് കടത്തിയത് അറിഞ്ഞിട്ടും പരിശോധന നടത്തുവാനോ കേസെടുക്കുവാനോ ഉദ്യോഗസ്ഥർ ഇവിടേയ്ക്ക് എത്തിയിട്ടില്ല.

To advertise here,contact us