കേന്ദ്രത്തിന്റെ അവഗണന; മുഖ്യമന്ത്രിയുള്പ്പെടെ ഡല്ഹിയില് സമരം ചെയ്യുമെന്ന് ഇ പി ജയരാജന്

ധനമന്ത്രി ഇതര സംസ്ഥാനങ്ങളില് പോയി ചര്ച്ച നടത്തുമെന്നും എല്ഡിഎഫ് യോഗത്തിന് ശേഷം ഇ പി ജയരാജന് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും അര്ഹതപ്പെട്ട ആനുകൂല്യം പോലും കേന്ദ്രം കേരളത്തിന് നല്കുന്നില്ലെന്ന് എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന്. കേന്ദ്ര അവഗണനയ്ക്ക് എതിരെ ഡല്ഹിയില് ജനുവരിയില് എല്ഡിഎഫ് സമരം ചെയ്യും. ചലോ ദില്ലി എന്ന പേരിലായിരിക്കും സമരം. മുഖ്യമന്ത്രി, മന്ത്രിമാര്, എംഎല്എമാര് എന്നിവര് സമരത്തില് പങ്കെടുക്കുമെന്നും ഇ പി ജയരാജന് പറഞ്ഞു.

കേന്ദ്രത്തിന് എതിരെ യുഡിഎഫില് നിന്ന് ശബ്ദം ഉയരുന്നില്ല. കേന്ദ്രത്തിന് കേരള വിരോധമാണ്. കേന്ദ്ര നയങ്ങള്ക്ക് എതിരെ സംസ്ഥാന, ജില്ലാ തലങ്ങളില് കണ്വെന്ഷന് വിളിക്കും. നവകേരള സദസിനിടയിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കേന്ദ്ര വിരുദ്ധ സമരത്തിന് ആര് വന്നാലും സഹകരിപ്പിക്കുമെന്ന് ലീഗിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് മറുപടി ആയി ഇ പി ജയരാജന് പറഞ്ഞു. ധനമന്ത്രി ഇതര സംസ്ഥാനങ്ങളില് പോയി ചര്ച്ച നടത്തുമെന്നും എല്ഡിഎഫ് യോഗത്തിന് ശേഷം ഇ പി ജയരാജന് പറഞ്ഞു.

മന്ത്രിസഭാ പുനസംഘടന ഡിസംബറില് ഉണ്ടാവുമെന്നും ഗണേഷ് കുമാറും, കടന്നപ്പള്ളിയും മന്ത്രിമാരാകുമെന്നും ഇപി വ്യക്തമാക്കി.

To advertise here,contact us