ഇടുക്കിയിൽ ഭാര്യപിതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി

ജോബിന്റെ ഭാര്യ ടിന്റുവിനും വെട്ടേറ്റു

ഇടുക്കി: നെടുംകണ്ടം കൗന്തിയിൽ ഭാര്യപിതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. ജോബിന്റെ ഭാര്യ ടിന്റുവിനും വെട്ടേറ്റു. സംഭവത്തിൽ മരുമകൻ ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ടിന്റു ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുകയാണ്. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

To advertise here,contact us