ബസ് യാത്രക്കിടെ ലൈംഗികമായി ഉപദ്രവിച്ചു; സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്

കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്. വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് നടപടി. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ബസ് യാത്രക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പരപ്പനങ്ങാടി പൊലീസ് ആണ് കേസ് എടുത്തത്.

കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴിപ്രകാരമാണ് കേസ്. നല്ലളം പൊലീസിന് കേസ് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.

To advertise here,contact us