സിപിഐഎം പലസ്തീന് റാലി, മുസ്ലീം ലീഗിന് ക്ഷണമില്ല; സമസ്ത പങ്കെടുക്കുമെന്ന് പി മോഹനൻ

സിപിഐഎം പ്രവർത്തനം വിലയിരുത്തിയാണ് സമസ്തയുടെ അനുകൂല സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പൊതുവേദിയിൽ പരിഹസിച്ചതിന് പിന്നാലെയാണ് സിപിഐഎം തീരുമാനം.

കോഴിക്കോട്: സമസ്തയെ ക്ഷണിച്ച സി പി ഐ എം പലസ്തീന് ഐക്യദാര്ഢ്യ റാലിയിൽ മുസ്ലീം ലീഗിന് ക്ഷണമില്ല. കോഴിക്കോട് സംഘടിപ്പിക്കുന്ന റാലിയിൽ സമസ്ത നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ല സെക്രട്ടറി പി മോഹനൻ പറഞ്ഞു. സിപിഐഎം പ്രവർത്തനം വിലയിരുത്തിയാണ് സമസ്തയുടെ അനുകൂല സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പൊതുവേദിയിൽ പരിഹസിച്ചതിന് പിന്നാലെയാണ് സിപിഐഎം തീരുമാനം.

പലസ്തീന് വിഷയത്തില് ലീഗും സമസ്തയും ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് സിപിഐഎം റാലിയിലേക്ക് സമസ്തയെ ക്ഷണിയ്ക്കാനും ലീഗിനെ ഒഴിവാക്കാനും തീരുമാനിച്ചത്. ഏകസിവിൽ കോഡിനെതിരായ സിപിഐഎം സെമിനാറിലേക്ക് ലീഗിനെ നേരത്തെ ക്ഷണിച്ചിരുന്നു. റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പറഞ്ഞ പി മോഹനൻ സമസ്ത പങ്കെടുക്കുമെന്ന് വ്യക്തമാക്കി. സിപിഐഎമ്മിനോടുള്ള സമസ്തയുടെ നിലപാട് മാറ്റം പാർട്ടിയുടെ പ്രവർത്തന പദ്ധതിയുടെ ഫലമാണെനും പി മോഹനൻ പറഞ്ഞു.

ഈ മാസം 11നാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പലസ്തീന് ഐക്യദാര്ഢ്യ റാലി നടക്കുന്നത്. പി മോഹനൻ ചെയർമാനായ വിപുലമായ സംഘാടക സമിതി ഇതിനായി രൂപീകരിച്ചു.

പരിക്കേറ്റവരെ ചികിത്സിക്കാൻ ആശുപത്രികളില്ല, ഗാസയില് കൂട്ടക്കുരുതി; 8525 പേർ കൊല്ലപ്പെട്ടു

To advertise here,contact us